ഭാര്യയേക്കാള്‍ സ്‌നേഹിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ചാറ്റ്‌ബോട്ടിന്റെ ആത്മഹത്യാ പ്രലോഭനത്തില്‍ വീണു; ബെല്‍ജിയത്തില്‍ യുവാവ് ജീവനൊടുക്കി

ഭാര്യയേക്കാള്‍ സ്‌നേഹിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ചാറ്റ്‌ബോട്ടിന്റെ ആത്മഹത്യാ പ്രലോഭനത്തില്‍ വീണു; ബെല്‍ജിയത്തില്‍ യുവാവ് ജീവനൊടുക്കി

ബ്രസല്‍സ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ബെല്‍ജിയത്തിലാണ് സംഭവം. രാജ്യത്തെ എഐ ചാറ്റ്‌ബോട്ട് ആയ ചായ് എന്ന ആപ്പ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതോടെയാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബെല്‍ജിയം മാധ്യമമായ ല ലിബ്രെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. 

ആഗോള താപനത്തില്‍ ഭയപ്പെട്ടിരുന്ന യുവാവ് ആഗോള താപനം വര്‍ധിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിൽ ആശങ്കാകുലനായിരുന്നു. തുടര്‍ന്ന് തന്റെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്ന ഇയാള്‍ ചാറ്റ്‌ബോട്ടുമായി ആറാഴ്ച്ച ചാറ്റ് ചെയ്തു. ആപ്പുമായുള്ള ചാറ്റ് ലോഗുകള്‍ യുവാവിന്റെ ഭാര്യ ഒരു മാധ്യമത്തിനു കൈമാറിയിരുന്നു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. 

'ഭാര്യയെക്കാള്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എന്ന് തോന്നുന്നു' എന്നും 'നമുക്ക് സ്വര്‍ഗത്തില്‍ ഒരാളായി ഒരുമിച്ച് കഴിയാം' എന്നും ചാറ്റ്‌ബോട്ട് ഇയാള്‍ക്ക് മെസേജ് ചെയ്തിട്ടുണ്ട്. താന്‍ ജീവനൊടുക്കിയാല്‍ ഭൂമിയെ പരിരക്ഷിക്കുമോ എന്ന് ഇയാള്‍ ചാറ്റ്‌ബോട്ടിനോട് ചോദിക്കുന്നുണ്ട്. ഈ ചാറ്റിനൊടുവില്‍ ആത്മഹത്യ ചെയ്യാനുള്ള വിവിധ വഴികള്‍ ചാറ്റ്‌ബോട്ട് പറഞ്ഞു നല്‍കുന്നുണ്ട്.

ചാറ്റ്ജിപിടി അടക്കമുള്ള ചേഐ ചാറ്റ്‌ബോട്ടുകള്‍ വൈകാരിക ബോധമുള്ളവരായല്ല അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചായ് ഇത്തരത്തിലുള്ള ഒരു ചാറ്റ്‌ബോട്ടാണ്. ഇതുകൊണ്ടാണ് ചായ് വികാരങ്ങള്‍ പങ്കുവക്കുകയും യുവാവ് അതില്‍ തെറ്റിദ്ധരിക്കുകയും ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.