തിരുവനന്തപുരം: പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന തിരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കുരുത്തോല വഹിച്ചുള്ള പ്രദിക്ഷണവുമുണ്ട്.
ലോക രക്ഷകനായ യേശു ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. ഓശാന പെരുന്നാളോടെ ആരംഭിക്കുന്ന വിശുദ്ധ വാരത്തിന് പള്ളികളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ണമായി.
സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കും.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷയ്ക്ക് സീറോ മലങ്കര സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും.
പാളയം പള്ളിയില്‍ നടക്കുന്ന ശുശ്രൂഷയ്ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും കാര്‍മികത്വം വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.