വത്തിക്കാന്‍ സിറ്റി: മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്ന് നടന്ന ഓശാന ഞായര്‍ ആഘോഷങ്ങളിലും കുര്‍ബാനയിലും പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന തിരുക്കര്‍മ്മങ്ങളിലാണ് പാപ്പ പങ്കെടുത്തത്.
ശ്വാസ കോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ ഇന്നലെയാണ് ആശുപത്രി വിട്ടത്. ഓശാന ഞായര്‍ കുര്‍ബാനയില്‍ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം സാന്താ മാര്‍ത്തയിലെ വസതിയിലേക്ക് തിരിച്ചത്.
'ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്ന് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തമാശയായി പറഞ്ഞിരുന്നു.
റോമിലെ ജെമേലി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് വൈറല്‍ ബ്രോങ്കൈറ്റിസിനുള്ള ആന്റിബയോട്ടിക്കുകളാണ് നല്‍കിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.