വിസ്മയങ്ങളുടെ കാൽവരിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ്

വിസ്മയങ്ങളുടെ കാൽവരിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ്

തൃശൂർ: എറവ് കപ്പൽ പള്ളിയിൽ ദുഖവെള്ളിയാഴ്ച ഒരുക്കിയ ദി വേ ടു കാൽവരി-ദി ലാസ്റ്റ് 12 ഹവേഴ്സ് ഓഫ് ജീസസ് എന്ന മെഗാ ഡ്രാമയ്ക്ക് ഏറ്റവും വലിയ അരങ്ങിനുള്ള ദേശീയ അവാർഡായ ദി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് കരസ്ഥമാക്കി. ഈശോയുടെ പീഡാനുഭവങ്ങൾ 2500 ചതുരശ്രയടി സ്റ്റേജിൽ ഏറ്റവും കൂടുതൽ അഭിനേതക്കളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ചതിനാണ് അംഗീകാരം.

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ശ്രമം. വികാരി ഫാ. റോയ് ജോസഫ് വടക്കൻ, മെഗാ ഡ്രാമ സംവിധായകൻ ഡെലീഷ് പൊൻമാണി എന്നിവർ ദി ബെസ്റ്റ് ഓഫ് ഇന്ത്യ ചീഫ് എഡിറ്റർ എം.കെ. ജോസിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

ഒന്നര വയസ് മുതൽ 79 വയസ് വരെയുള്ള 100 അഭിനേതാക്കൾക്കും 50 ൽ പരം അണിയറശില്പികൾക്കും വികാരി ഫാ. റോയ് വടക്കൻ, അസിസ്റ്റന്റ് വികാരി ഫാ. ഡെബിൻ, ട്രസ്റ്റിമാരായ ജോയ് കുണ്ടുകുളം, ബിജു തോലത്ത്, വർഗീസ് ചാലിശേരി കുറ്റൂക്കാരൻ, ഫ്രാൻസിസ് പാർട്ടിക്കാരൻ, ദി ബെസ്റ്റ് ഓഫ് ഇന്ത്യ ചീഫ് എഡിറ്റർ എം.കെ. ജോസ് എന്നിവർ ചേർന്ന് സാക്ഷിപത്രങ്ങൾ കൈമാറി.

ഇടവകയിലെ സിഎൽസിയുടെ നേതൃത്വത്തിലാണ് പള്ളി മുറ്റത്ത് ദുഖവെള്ളി വൈകിട്ട് ഒരു മണിക്കൂർ ദൈർഘ്യമുള്ള മെഗാ ഡ്രാമ അവതരിപ്പിച്ചത്. ഗദ്സ്മെനി മുതൽ കാൽവരിമലയിലെ കുരിശേറ്റവും അടക്കം ചെയ്യലുമടക്കമുള്ള
ഈശോയുടെ പീഡാനുഭവങ്ങൾ അരങ്ങിലെത്തുന്നുണ്ട്.

ഈശോയുടെ 12 മണിക്കൂർ നീളുന്ന പീഡാനുഭവങ്ങൾ ഒരു മണിക്കൂറാക്കി ചുരുക്കി വളരെ ഹൃദയസ്പർശിയായാണ് ഓരോ രംഗത്തും അവതരിപ്പിച്ചിരിക്കുന്നത്. സിനിമാറ്റിക് ശബ്ദ, വെളിച്ച സംവിധാനങ്ങൾ അവതരണത്തിന് കൂടുതൽ മിഴിവുറ്റതാക്കിയിട്ടുണ്ട്.

വേഷവിധാനങ്ങളും രംഗസജ്ജീകരണങ്ങളും സ്ക്രിപ്റ്റും സംവിധാനവും കലാസംവിധാനവും സംഗീതവും ശബ്ദ, വെളിച്ച സംവിധാനവുമെല്ലാം വികാരി ഫാ.റോയ് ജോസഫ് വടക്കൻ്റെ നേതൃത്വത്തിൽ ഇടവകക്കാരാണ് ചെയ്തത്.

സ്ക്രിപ്റ്റും സംവിധാനവും നിർവഹിച്ച ഡെലിഷ് പൊന്മാണിയാണ് ഈശോയായി വേഷമിട്ടത്. കലാസംവിധാനം വിനോദും ബിജോ ജോർജ് സംഗീതവും ശബ്ദ വെളിച്ച സംവിധാനം ലിജോ.കെ.ജോണിയും നിർവഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.