ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധം

ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധം

തിരുവനന്തപുരം: നാല് വയസ്സിന് മുകളിലുള്ളവർക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാണെന്ന്‌ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്‌. ഇക്കാര്യം കേന്ദ്ര മോട്ടോർവാഹനനിയമം സെക്ഷൻ 129ൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോൾ വാഹന വകുപ്പ്‌ കുറിപ്പിൽ പറയുന്നു.

നാലു വയസ്സിന് താഴെയുള്ളവർക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ അത്യാവശ്യഘട്ടങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകാം എന്നും മേട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്‌ത് വ്യക്തത വരുത്തിയിട്ടുമുണ്ട്.

സഹയാത്രികൻ 4 വയസ്സിനു മുകളിലാണെങ്കിൽ അയാളെ ഒരു പൂർണ്ണയാത്രികൻ എന്ന നിലയ്ക്കാണ് നിയമപരമായി കണക്കാക്കുന്നത്. മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും എല്ലാം വാഹനത്തിനുളളിലാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ അവർ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് യാത്ര ചെയ്യുന്നത്. ഇത് അപകടം കൂട്ടുമെന്നതിനാലാണ് ഹെൽമറ്റ് നിർബന്ധമെന്നും അധികൃതർ വ്യക്തമാക്കി.

അപകടത്തിൽപ്പെട്ടാലോ മരണപ്പെടാനും ഗുരുതരപരിക്കുകൾക്കുള്ള സാധ്യതയും ബൈക്ക് സ്‌കൂട്ടർ യാത്രികർക്ക് ഏറെയാണ്. ഈ സാങ്കേതിക പരിമിതികളുടെ സാഹചര്യത്തിലാണ് ഇരുചക്ര വാഹനങ്ങളിൽ അനുവദിച്ചിട്ടുള്ള ഏകസഹയാത്രികനും ഹെൽമെറ്റ് ഇപ്പോൾ നിർബന്ധമാക്കിയിട്ടുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.