*ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനുവേണ്ടി സമാഹരിച്ചത് 60,000 പൗണ്ട്
ലണ്ടന്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനം സമാഹരിക്കാനായി ഹേസ്റ്റിംഗ്സ് കെയര്‍ ഹോമിന് അരികെയുള്ള ഒരു കുന്നിന് പുറത്ത് 17 മൈല്‍ ദൂരം നടന്നതിനാണ് ജോവാന്‍ വില്ലറ്റിന് ബ്രിട്ടന്‍ പ്രധാനമന്ത്രിയുടെ ആദരമായ പോയിന്റ് ഓഫ് ലൈറ്റ് അവാര്‍ഡ് തേടിയെത്തിയത്. രണ്ട് ഹൃദയാഘാതങ്ങളെ അതിജീവിച്ച ഇവര്‍ ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനുവേണ്ടി 60,000 പൗണ്ടാണ് (ഏകദേശം 6100,600 ഇന്ത്യന്‍ രൂപ) സമാഹരിച്ചത്. വില്ലറ്റിന്റെ 107-ാം ജന്മദിനത്തിനോടനുബന്ധിച്ചാണ് ബ്രിട്ടന്‍ പ്രധാനമന്ത്രിയുടെ ആദരം.
തന്റെ 104-ാം ജന്മദിനത്തിലായിരുന്നു ഇവര്‍ ഈ തീരുമാനം നടപ്പിലാക്കിയത്. ഈ സദ്പ്രവൃത്തിയിലൂടെ മറ്റുള്ളവരെ സഹായിക്കുന്നതിന് പ്രായം ഒരു തടസമല്ലെന്ന് ജോവാന്‍ വില്ലറ്റ് തെളിയിച്ചിരിക്കുകയാണ്. 80കളില്‍ ഹൃദയാഘാതത്തെ അതിജീവിച്ച മുന്‍ അധ്യാപികയായ ജോവാന്‍ വില്ലറ്റ് മറ്റുള്ളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കാനും സമയം കണ്ടെത്തിയെന്നുള്ളത് എക്കാലവും വാഴ്ത്തപ്പെടും.
വിസ്മയിപ്പിക്കുന്ന വ്യക്തിപ്രഭാവമാണ് വില്ലറ്റിന്റേത്. ഈ പ്രായത്തില്‍ ആളുകള്‍ വിശ്രമജീവിതം നയിക്കുമ്പോള്‍ ഹൃദയസ്തംഭനം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ച ഇവര്‍ ഈ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുടെ ചികിത്സയ്ക്കായി തുക സമാഹരിച്ചതിലൂടെ സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുകയാണ്.
താന്‍ ഹൃദ്രോഗിയായിരുന്നതിനാല്‍, ഇതേപോലെ രോഗം അനുഭവിക്കുന്നവരുടെ പ്രയാസം മനസിലാക്കാന്‍ സാധിക്കും. താന്‍ സ്വരൂപിച്ച 60,000 പൗണ്ട് പല ജീവിതങ്ങള്‍ക്കും പുതു വെളിച്ചവും പ്രതീക്ഷയുമേകാന്‍ സാധിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. 100ാം വയസില്‍ താന്‍ ബൈപാസ് സര്‍ജറിക്ക് വിധേയയായതിനാനാലാണ് ഇന്നും ജീവിക്കുന്നത്. മറ്റുള്ളവര്‍ക്കും ഇതേപോലെ ഒരാവശ്യം വന്നാല്‍ സാമ്പത്തികസഹായം അവരുടെ ചികിത്സയ്ക്ക് തടസമാകരുതെന്നും വില്ലറ്റ് പറയുന്നു.
ലോക്ക്ഡൗണ്‍ സമയത്തെ ജോവാന്‍ വില്ലറ്റ് തന്റെ 104-ാം ജന്മദിനത്തിലായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. പകര്‍ച്ചവ്യാധിയുടെ സമയത്ത് അവിശ്വസനീയമായ ധനസമാഹരണം നടത്തി ഞങ്ങളുടെ എല്ലാ ഹൃദയങ്ങളെയും സ്പര്‍ശിച്ചെന്നും പ്രധാനമന്ത്രി ഈ ഉദ്യമത്തെ തിരിച്ചറിഞ്ഞത് അതിശയകരമാണെന്നും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടീവായ ഡോ. ചാര്‍മൈന്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.