തീവ്രവലതുപക്ഷ നിലപാട്: ഓസ്ട്രേലിയയിൽ പതിനെട്ടുകാരൻ പോലീസ് കസ്റ്റഡിയിൽ

തീവ്രവലതുപക്ഷ നിലപാട്: ഓസ്ട്രേലിയയിൽ പതിനെട്ടുകാരൻ പോലീസ് കസ്റ്റഡിയിൽ

സിഡ്നി: തീവ്രവാദ പ്രവർത്തനത്തിൽ പങ്കാളിയായ പതിനെട്ടുകാരൻ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സംസ്ഥാനത്ത് പോലീസ് പിടിയിലായി. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചതിനും നിരവധി പേരെ വധിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനും പങ്കാളി ആയതിനെ തുടർന്നാണ് ആൽബറിയിൽ നിന്നുള്ള യുവാവ് അറസ്റ്റിൽ. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന്റെയും ന്യൂ സൗത്ത് വെയിൽസ് പോലീസിന്റെയും സംയുക്തമായ ഇടപെടലാണ് അറസ്റ്റിൽ കലാശിച്ചത്.

തീവ്രവലതുപക്ഷ ആശയവും നാസി ചിന്താഗതിയുമുള്ള ആളാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. തീവ്ര ചിന്താഗതി പ്രചരിപ്പിക്കുന്നതിനു സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചതിനും തെളിവുണ്ട്. ഇയാൾ ഓൺലൈനിലൂടെ ബോംബ് നിർമ്മിക്കുന്നതിനായി ഉള്ള നിർദ്ദേശങ്ങൾ പങ്കുവെച്ചിരുന്നതായും പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സ്ക്കോട്ട് ലീ വ്യക്തമാക്കി. സമൂഹത്തിൽ അക്രമവും ഭീകര പ്രവർത്തനവും നടത്താൻ പ്രേരണ നൽകുന്നതായിരുന്നു പോസ്റ്റുകളിൽ അധികവും. വെള്ളക്കാർ അല്ലാത്തവർ, കുടിയേറ്റക്കാർ, യഹൂദർ, മുസ്ലിം വിശ്വാസികൾ എന്നിവർക്കെതിരെയാണ് ഇയാളുടെ ഓൺലൈൻ പോസ്റ്റുകളിൽ അധികവും എന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി.

ഓസ്ട്രേലിയയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടൻ അഭിപ്രായപ്പെട്ടു. ഭീകരപ്രവർത്തനം തടയുന്നതിനുള്ള ഓസ്ട്രേലിയൻ നിയമങ്ങൾ ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് ഗ്രൂപ്പുകളും വലതു തീവ്രവാദ ഗ്രൂപ്പുകളും സ്വീകരിച്ചേക്കാവുന്ന തീവ്രവാദ നടപടികളെക്കുറിച്ച് പാർലമെന്റിലെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ജോയിന്റ് കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ട്. ഈ റിപ്പോർട്ട് അടുത്തവർഷം ഏപ്രിലിൽ സമർപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.