നാളെ സൂര്യ​ഗ്രഹണം; മികച്ച രീതിയിൽ കാണാൻ സാധിക്കുക ഓസ്ട്രേലിയയിൽ, എങ്ങനെ സുരക്ഷിതമായി കാണാം?

നാളെ സൂര്യ​ഗ്രഹണം; മികച്ച രീതിയിൽ കാണാൻ സാധിക്കുക ഓസ്ട്രേലിയയിൽ, എങ്ങനെ സുരക്ഷിതമായി കാണാം?

സിഡ്നി: വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് ലോകം. നിങ്കലൂ സോളാർ എക്ലിപ്‌സ് എന്ന് വിളിക്കപ്പെടുന്ന ഹെബ്രിഡ് സൂര്യഗ്രഹണം ഏപ്രിൽ 20-ന് ആണ് സംഭവിക്കാൻ പോകുന്നത്. സങ്കര സൂര്യഗ്രഹണമാണ് ഇത്തവണ സംഭവിക്കാൻ പോകുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് ചില സ്ഥലങ്ങളിൽ പൂർണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളിൽ വലയ സൂര്യഗ്രഹണമായും ആയാണ് ദൃശ്യമാകുക.

ഈ ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് നിങ്കലൂ എന്ന് പേരിടാൻ കാരണം ഓസ്ട്രലേിയയിലെ ഒരു തീരമാണ്. ഓസ്ട്രേലിയൻ തീരത്തെ നിങ്കലുവിൽ നിന്നാണ് സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയിൽ കാണുക. പശ്ചിമ ഓസ്ട്രേലിയൻ ഭരണകൂടം നൽകുന്ന വിവരം അനുസരിച്ച് എക്സ്മൗത്ത് നഗരത്തിൽ മാത്രമാണ് പൂർണ സൂര്യഗ്രഹണം ദൃശ്യമാവുക എന്നാണ് പറയുന്നത്. അതായത് , ഗ്രഹണത്തിന്റെ ഒരു ഭാഗവും, പൂർണമായോ ഭാഗികമായോ, ഇന്ത്യയിലെ കാഴ്ചക്കാർക്ക് ദൃശ്യമാകില്ല എന്ന് അർത്ഥം. അതിനാൽ തന്നെ ഓൺലൈൻ ലൈവ് സ്ട്രീമിംഗ് മാത്രമാണ് ഇന്ത്യയിലുള്ളവർക്ക് ഗ്രഹണം കാണുന്നതിനുള്ള ഏക ആശ്രയം.

എക്സ്മൗത്തിൽ ഏകദേശം മൂന്ന് മണിക്കൂറോളം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഏപ്രിൽ 20 ന് രാവിലെ 10.04 മുതൽ ഭാ​ഗിക സൂര്യ​ഗ്രഹണം കാണാം. വളരെ ചുരുങ്ങിയ സമയത്തേക്ക് (11.29 മുതൽ 11.30 വരെ) ഒരു പൂർണ ഗ്രഹണം ദൃശ്യമാകും. തെക്കുകിഴക്കൻ ഏഷ്യ, ഈസ്റ്റ് ഇൻഡീസ്, ഫിലിപ്പീൻസ്, ന്യൂസിലാൻഡ്, ഓസ്ട്രേലിയയുടെ മറ്റ് ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും.

നേരിട്ട് സൂര്യനെ നോക്കരുത്

ഒരു ദൂരദർശിനി ഉപയോഗിച്ച് ഒരു വൈറ്റ്ബോർഡിൽ സൂര്യന്റെ ചിത്രം പ്രൊജക്റ്റ് ചെയ്ത് സൂര്യഗ്രഹണം എളുപ്പത്തിൽ കാണാൻ കഴിയും. കണ്ണുകൾക്ക് മതിയായ സംരക്ഷണം നൽകാതെ സൂര്യഗ്രഹണം കാണരുതെന്ന് നാസ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കുകയും അന്ധതയ്ക്കു വരെ കാരണമാകുകയും ചെയ്യും. സുരക്ഷിതമായി സൂര്യഗ്രഹണം കാണുന്നതിന് കറുത്ത പോളിമർ, അലുമിനിസ്ഡ് മൈലാർ അല്ലെങ്കിൽ വെൽഡിംഗ് ഗ്ലാസിന്റെ ഷേഡ് നമ്പർ പതിനാലോ പോലുള്ള ഫിൽട്ടറുകൾ ഉപയോഗിക്കാം.

നിങ്ങൾ കണ്ണട ധരിക്കുന്നവരാണെങ്കിൽ അതിനു മുകളിൽ എക്ലിപ്സ് ഗ്ലാസുകൾ വെയ്ക്കാം, അല്ലെങ്കിൽ അവയ്‌ക്ക് മുന്നിലായി ഒരു ഹാൻഡ്‌ഹെൽഡ് വ്യൂവർ ഉപയോഗിക്കുക. ​ഗ്രഹണ സമയത്ത് സൂര്യനെ നോക്കുന്നതിന് നിർബന്ധമാകും എക്ലിപ്സ് ഗ്ലാസുകളോ സോളാർ വ്യൂവറോ ഉപയോ​ഗിക്കണം. സൂര്യനെ നോക്കിയതിനു ശേഷം മാത്രം നിങ്ങളുടെ ഫിൽട്ടർ നീക്കം ചെയ്യുക. നഗ്നനേത്രങ്ങളാൽ കൊണ്ട് ഭാഗിക ​സൂര്യ ഗ്രഹണമോ പൂർണ സൂര്യ​ഗ്രഹണമോ വീക്ഷിക്കരുത്.

എക്ലിപ്സ് ഗ്ലാസുകളോ ഹാൻഡ്‌ഹെൽഡ് സോളാർ വ്യൂവറോ ഉപയോഗിക്കുമ്പോൾ ക്യാമറ, ദൂരദർശിനി, ബൈനോക്കുലറുകൾ, എന്നിവയിലൂടെയോ മറ്റേതെങ്കിലും ഒപ്റ്റിക്കൽ ഉപകരണത്തിലൂടെയോ സൂര്യനെ നോക്കരുത്. അങ്ങനെ ചെയ്താൽ സൂര്യ കിരണങ്ങൾ ഫിൽട്ടറിനെ തകരാറിലാക്കുകയും അവ നിങ്ങളുടെ കണ്ണുകളിൽ പ്രവേശിച്ച് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും. വീട്ടിൽ സ്വന്തമായി നിർമിച്ച ഫിൽട്ടറുകളും സാധാരണ സൺഗ്ലാസുകളും ഉപയോഗിക്കരുത് എന്ന കാര്യവും പ്രത്യേക ഓർക്കണം. നിങ്ങളുടെ സോളാർ ഫിൽട്ടറിൽ പോറലോ കേടോ ഇല്ലെന്നും ഉറപ്പാക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.