19 വർഷത്തെ തുഗ്ലക് ലൈനിലെ താമസം അവസാനിപ്പിച്ചു; രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

19 വർഷത്തെ തുഗ്ലക് ലൈനിലെ താമസം അവസാനിപ്പിച്ചു; രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

ന്യൂഡല്‍ഹി: ലോക്സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ 19 വർഷമായി താമസിച്ച് വന്നിരുന്ന തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി രാഹുൽ ഗാന്ധി ഇന്ന് ഒഴിയും. ഔദ്യോഗിക വസതി ഒഴിയാൻ ലോക്‌സഭ സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്ന സമയം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് 2004 മുതൽ താമസിച്ചു വന്ന വസതി ഒഴിയുന്നത്.

അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് മാറുക. വസതി ഒഴിയുമ്പോൾ കെ.സി. വേണുഗോപാൽ അടക്കമുള്ളവർ നേതാക്കൾ രാഹുലിനൊപ്പമുണ്ടാകും. സെഷൻസ് കോടതി വിധി എതിരായതാടെ രാഹുൽ ഗാന്ധി ഓദ്യോഗിക വസതിയിൽ നിന്നും സാധനങ്ങൾ മാറ്റിയിരുന്നു. 

19 വർഷങ്ങൾക്ക് മുൻപ് അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്‍റി ലെത്തിയപ്പോഴാണ് രാഹുലിന് ഔദ്യോഗികവസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്. 

മോഡി പരാമർശത്തിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.