ഭീഷണി കത്തെഴുതിയത് താനല്ല: കൈയക്ഷരം കണ്ടപ്പോള്‍ ആളെ മനസിലായി; എല്ലാം പൊലീസ് കണ്ടെത്തട്ടേയെന്ന് ജോസഫ് ജോണ്‍

ഭീഷണി കത്തെഴുതിയത് താനല്ല: കൈയക്ഷരം കണ്ടപ്പോള്‍ ആളെ മനസിലായി; എല്ലാം പൊലീസ് കണ്ടെത്തട്ടേയെന്ന് ജോസഫ് ജോണ്‍

കൊച്ചി: പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തില്‍ വധിക്കുമെന്ന ഭീഷണി കത്തെഴുതിയതിന് പിന്നില്‍ താനല്ലെന്ന് ജോസഫ് ജോണ്‍. മോഡിയുടെ കേരള സന്ദര്‍ശനത്തിനിടെ ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഭീഷണിപ്പെടുത്തിയ ആളുടെ പേരും നമ്പറും അടക്കമാണ് കത്ത് ലഭിച്ചത്. ഇതില്‍ പരാമര്‍ശിച്ച ജോസഫ് ജോണ്‍ പറയുന്നത് താനല്ല ആ കത്ത് എഴുതിയതെന്നാണ്.

പൊലീസുകാര്‍ അന്വേഷിച്ചു വന്നിരുന്നു. തന്നെ കുരുക്കാനുള്ള ശ്രമമാണ് ആ കത്തെന്നും ജോസഫ് ജോണ്‍ വിശദീകരിക്കുന്നു. കത്തിലെ കൈയക്ഷരം കണ്ടിട്ട് ആളിനെ അറിയാമെന്ന സൂചനയും ഇയാള്‍ പങ്കുവയ്ക്കുന്നു. കത്തെഴുതിയത് ആരെന്ന് ജോസഫ് ജോണിന്റെ കുടുംബവും പറയുന്നു. എന്നാല്‍ പേര് പുറത്തു പറയുന്നില്ല. പൊലീസ് കണ്ടത്തേട്ടേ എന്നായിരുന്നു പ്രതികരണം.

ഇഷ്ടം പോലെ ശത്രുക്കളുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് വ്യക്തിയെ കണ്ടെത്തണം. തങ്ങളുടെ വീടിന് അടുത്തുള്ള വ്യക്തിയാണ് കത്തെഴുതിയത്. കുറച്ചു ദിവസം മുമ്പ് അച്ഛനുമായി ഇയാള്‍ പ്രശ്നമുണ്ടാക്കി. കാണിച്ചു തരാമെന്ന് വെല്ലുവിളിച്ചു. ഇതില്‍ കൂടുതല്‍ ഒന്നും കുടുംബം വെളിപ്പെടുത്തുന്നില്ല. ബന്ധുവല്ല കത്തെഴുതിയ ആളെന്നും ജോസഫ് ജോണിന്റെ മക്കള്‍ പറയുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് അച്ഛനെന്നും ഇവര്‍ വിശദീകരിക്കുന്നു.

ഒരു കോളജില്‍ ക്ലര്‍ക്കായിരുന്നു ജോസഫ് ജോണ്‍. എഴുപത് വയസിന് മുകളില്‍ പ്രായമുണ്ട്. വിരമിച്ച ശേഷം വീട്ടില്‍ ഭാര്യയുമായി വിശ്രമത്തിലാണ്. ഇദ്ദേഹം കത്തെഴുതിയിട്ടില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. താന്‍ നിരപരാധിത്വം അറിയിച്ചിട്ടുണ്ടെന്നും സംശയമുള്ള ആളുടെ കൈയക്ഷവുമായി ഇതിന് സാമ്യമുണ്ടെന്നും ജോസഫ് ജോണ്‍ പറയുന്നു. എന്നാല്‍ പൊലീസ് ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചോ എന്ന് വ്യക്തമല്ല.

കത്തിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ ഗൗരവത്തിലെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വൈകിട്ട് കാച്ചിയിലെത്തും. തിങ്കളാഴ്ച അദ്ദേഹത്തിന് തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികളുണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിക്കൊണ്ടും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലെ മേല്‍വിലാസത്തില്‍ ഒരാഴ്ച മുന്‍പാണ് കത്തു ലഭിച്ചതെന്നാണ് വിവരം.

ഉടന്‍തന്നെ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശനത്തിനായി എത്തുന്ന സാഹചര്യത്തില്‍ അതീവ ഗൗവരത്തോടെയാണ് പൊലീസ് കത്തിനെ കാണുന്നത്.

ഒരു പേജുള്ള കത്തില്‍ മോഡിയുടെ നേരെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്നാണ് ഭീഷണി. കൈകൊണ്ട് എഴുതിയ കത്തായിരുന്നു അത്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടുന്ന ഐബി റിപ്പോര്‍ട്ടിലും കത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.