ട്രെയിനര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം

ട്രെയിനര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം

തിരുവനന്തപുരം: കായികയുവജനകാര്യാലയത്തിന് കീഴിലെ തിരുവനന്തപുരം ജി.വി രാജാ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, കുന്നംകുളം (തൃശ്ശൂര്‍) സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് അത്ലറ്റിക്സ്, ബാസ്‌കറ്റ്ബോള്‍, വോളിബോള്‍, ബോക്സിംഗ് ഇനങ്ങളിലേക്ക് ഹെഡ്കോച്ച്/ കോച്ച്/ അസിസ്റ്റന്റ് കോച്ച്/ ട്രെയിനര്‍/ മെന്റര്‍ കം ട്രെയിനര്‍/ സ്ട്രെങ്ങ്ത് ആന്‍ഡ് കണ്ടീഷനിംഗ് ട്രെയിനര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു.

യോഗ്യത : Diploma in Sports Training from NS NIS/SAI etc, Certificate in Sports Training, B Ped, M Ped/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തില്‍ മതിയായ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും dsya.keala.gov.in സന്ദര്‍ശിക്കുക.

പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം 695 033 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ അയക്കാം. മെയ് ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. വിവരങ്ങള്‍ക്ക്: 0471 2 326 644.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.