പൊതു അവധി: പിഎസ്‌സി പരീക്ഷകള്‍ മാറ്റി

പൊതു അവധി: പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ഈ മാസം 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‌സി മാറ്റിവച്ചു. കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്. ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ്, കയര്‍ഫെഡില്‍ കെമിസ്റ്റ്, ആര്‍ക്കൈവ്‌സ് വകുപ്പില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ളവ ഒക്ടോബര്‍ എട്ടിന് നടത്തും.

വനം-വന്യജീവി വകുപ്പില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 277/2024) തസ്തികയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി. 30 ന് നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.