കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച പടക്കമെന്ന് സിപിഎം നേതാവ് ഇ.പി ജയരാജന്‍. ഇത്തരം ആഘോഷവേളകളില്‍ നാട്ടിന്‍പുറങ്ങളില്‍ ഓല പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ഇത് പലപ്പോഴും അപകടമുണ്ടാക്കാറുമുണ്ട്. ഇത് നിയമവിരുദ്ധമാണെങ്കിലും നാട്ടിന്‍പുറങ്ങളില്‍ ഇത് ചെയ്യാറുണ്ടെന്നായിരുന്നു ജയരാജന്റെ വിശദീകരണം.
നാട്ടിന്‍പുറങ്ങളില്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അല്‍പ്പം മുറുകിപ്പോയാല്‍ സ്ഫോടനമുണ്ടാകാം. അനുഭവസ്ഥരല്ലെങ്കില്‍ അപകടമുണ്ടാകും. അങ്ങനെയുണ്ടായ അപകടമാണ് പിണറായിയിലേത്.
അതിനെ ബോംബ് സ്ഫോടനമായും അക്രമത്തിനുള്ള തയ്യാറെടുപ്പായും വ്യാഖ്യാനിച്ച് സമാധാന അന്തരീക്ഷത്ത തകര്‍ക്കരുതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. കണ്ണൂരിലെ സമാധാനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിനായാണ് തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.