കോഴിക്കോട്: മില്ലി മോഹന്‍ കൊട്ടാരത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. കോടഞ്ചേരി ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയാണ് മില്ലി മോഹന്‍.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയും നാദാപുരം ഡിവിഷന്‍ അംഗവുമായ കെ.കെ നവാസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക. ചരിത്രത്തിലാദ്യമായാണ് യുഡിഎഫ് കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ അധികാരത്തില്‍ വരുന്നത്.
മുന്നണി ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് നല്‍കിയിരുന്നു. വ്യാഴാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ മൂന്നു പതിറ്റാണ്ടിന്റെ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട എല്‍ഡിഫിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഇത്തവണ നേരിട്ടത്. ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ശേഷം ഒരിക്കല്‍ പോലും യുഡിഎഫിന് അധികാരം ലഭിച്ചിട്ടില്ല.
കോടഞ്ചേരിയില്‍ 6822 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മില്ലി മോഹന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ എറ്റവും വലിയ ഭൂരിപക്ഷമായ 16,615 വോട്ടിനാണ് നാദാപുരത്ത് നിന്ന് നവാസിന്റെ വിജയം.
28 അംഗങ്ങളുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 15 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. ഇടത് പക്ഷത്തിന് ഇത്തവണ 13 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.