കാണാതായ വൈദികന്‍ കസ്റ്റഡിയിലുണ്ടെന്ന് ഉഗാണ്ടന്‍ സൈന്യം; കോടതിയില്‍ ഹാജരാക്കും

കാണാതായ വൈദികന്‍ കസ്റ്റഡിയിലുണ്ടെന്ന് ഉഗാണ്ടന്‍ സൈന്യം; കോടതിയില്‍ ഹാജരാക്കും

മസാക്ക: രണ്ടാഴ്ച മുമ്പ് കാണാതായ കത്തോലിക്കാ പുരോഹിതന്‍ ഫാ. ഡ്യൂസ് ഡെഡിറ്റ് സെകബിറ ഉഗാണ്ടന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചു. അക്രമ, അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സൈന്യം വൈദികനെ കസ്റ്റഡിയിലെടുത്തത്.

ഫാ. ഡ്യൂസ് ഡെഡിറ്റ് സെകബിറ കസ്റ്റഡിയിലുണ്ടെന്നും ആണെന്നും കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കുമെന്നും സൈന്യം പറഞ്ഞു. മസാക്ക നഗരത്തിലെ കത്തോലിക്കാ രൂപത മുമ്പ് ഫാദര്‍ സെകബിറയെ ഉഗാണ്ട സൈനിക യൂണിഫോമിലുള്ള ആളുകള്‍ തട്ടിക്കൊണ്ടുപോയി എന്ന് അറിയിച്ചിരുന്നു.

മസാക്ക രൂപത ഫാദര്‍ സെകബിറയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സൈന്യത്തിന്റെ ആരോപണങ്ങളോട് സഭ പ്രതികരിച്ചിട്ടില്ല.

ഡിസംബര്‍ മൂന്നിന് പുരോഹിതനെ പിടികൂടിയതായും അദേഹത്തിന്റെ തിരോധാനം മസാക്ക രൂപതയ്ക്കും മുഴുവന്‍ കത്തോലിക്കാ സഭയ്ക്കും ഫാദര്‍ സെകബിറയുടെ കുടുംബത്തിനും ഏല്‍പ്പിച്ച ഗുരുതരമായ മുറിവാണെന്നും മസാക്ക ബിഷപ്പ് സെര്‍വറസ് ജുംബ പറഞ്ഞു.

ഫാദര്‍ സെകബിറയെ കസ്റ്റഡിയിലെടുത്തതായി സൈന്യം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഞായറാഴ്ച, പുരോഹിതന്റെ 'തട്ടിക്കൊണ്ടു പോകല്‍' സംബന്ധിച്ച സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി ദേശീയ പൊലീസ് സേന പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.