ഈ ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്ക് അധികം നല്‍കരുത്!

ഈ ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്ക് അധികം നല്‍കരുത്!

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ചുമതല മുതിര്‍ന്നവര്‍ക്കാണ്. ചില ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്ക് അമിതമായി നല്‍കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില ഭക്ഷണങ്ങള്‍ അവരുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. ്അവ ഏതൊക്കെയെന്ന് നോക്കാം.

കുട്ടികള്‍ക്ക് അധികം ഉപ്പിന്റെ ആവശ്യമില്ല. അമിതമായി ഉപ്പ് ശരീരത്തില്‍ എത്തിയാല്‍ അത് കുട്ടികളുടെ കിഡ്നിയെ സാരമായി ബാധിക്കും. സോസേജ്, ഉപ്പ് ധാരാളം അടങ്ങിയ ചിപ്സ് എന്നിവ കുട്ടികള്‍ക്ക് കൊടുക്കരുത്. പഞ്ചസാര അടങ്ങിയ ഭക്ഷണ സാധനങ്ങളും മിതപ്പെടുത്തണം. അമിതമായി മധുരം കഴിക്കുന്നത് കുട്ടികളുടെ പല്ലുകള്‍ക്ക് ദോഷം ചെയ്യും.

അതുപോലെ തന്നെ പൂരിത കൊഴുപ്പ് അടങ്ങിയ ബിസ്‌കറ്റ്സ്, കേക്ക്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയും കൊടുക്കരുത്. മാത്രമല്ല കുട്ടികള്‍ അമിതമായി തേന്‍ കഴിച്ചാല്‍ അത് ബോട്ടുലിസം എന്ന രോഗാവസ്ഥയിലേക്ക് നയിക്കും. പകുതി വേവില്‍ മുട്ട കൊടുക്കുന്നതും കുട്ടികളുടെ ആരോഗ്യത്തിനു നല്ലതല്ല. അതേസമയം ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.