കൊച്ചി: നാഷണല്‍ എംപ്ലോയിമെന്റ് സര്‍വീസ് വകുപ്പിന്റെ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ഉള്‍പ്പെട്ട എറണാകുളം മേഖല മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെ 2025 സെപ്റ്റംബര്‍ 13 ന് കുസാറ്റ് കാമ്പസിലാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.
18-50 പ്രായപരിധിയിലുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കല്‍ മുതലായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. സ്വകാര്യ മേഖലയില്‍ നിന്നും ഐ.ടി, ഐ.ടി.ഐ സാങ്കേതിക, വിപണന, ഓട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ്, അഡ്വെര്‍ടൈസിങ്, സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകള്‍, പ്രമുഖ റീടൈലേഴ്‌സ് തുടങ്ങിയ മേഖലകളിലെ എണ്‍പതില്‍പരം പ്രമുഖ ഉദ്യോഗ ദായകര്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും.
സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ഒരുക്കുന്ന ഈ മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ www.privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സ്‌പോട്ട് അഡ്മിഷന്‍ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ 0484-2422452, 0484-2422458, 9446926836, 7736628440 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.