പെർത്ത് : സ്വവർഗാനുരാഗികൾക്ക് പൂർണ സ്വാതന്ത്ര്യവും മതവിശ്വാസികൾക്ക് കടിഞ്ഞാണും ഏർപ്പെടുത്തുന്നതെന്ന് പ്രത്യക്ഷത്തിൽ തോന്നിക്കാവുന്ന മറ്റൊരു നിയമം കൂടി ഓസ്ട്രേലിയയിൽ നിലവിൽ വരുന്നു. സ്വവർഗാനുരാഗികളായ വ്യക്തികളെ ഏതെങ്കിലും തരത്തിലുള്ള കൗൺസിലിങ്ങിലൂടെയോ പ്രാർത്ഥനയിലൂടെയോ തിരുത്താൻ ശ്രമിച്ചാൽ ഒരു വർഷം വരെ തടവും 24000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാകുന്ന ആന്റി കൺവേർഷൻ തെറാപ്പി നിയമമാണ് ഓസ്ട്രേലിയയുടെ തലസ്ഥാനം ആയ കാൻബറയിലും ക്വീൻസ് ലാൻഡ് സംസ്ഥാനത്തും നിലവിൽ വന്നിരിക്കുന്നത്. കൂടാതെ സിവിൽ നിയമപ്രകാരം വലിയൊരു തുക കോമ്പൻസേഷനായും കൊടുക്കേണ്ടി വന്നേക്കാം. മറ്റു സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സൂചന ലഭിച്ചതോടു കൂടെ ക്രിസ്തീയ സമൂഹം കടുത്ത ആശങ്കയിലാണ്.
ആന്റി കൺവർഷൻ തെറാപ്പി നിയമപ്രകാരം സ്വവർഗാനുരാഗിയായ ഏതെങ്കിലും ഒരു വ്യക്തിയേയോ വ്യക്തികളെയോ കൗൺസിലിങ്ങിലൂടെയോ പ്രാർത്ഥനയിലൂടെയോ ഉപദേശങ്ങളിലൂടെയോ മാറ്റാൻ ശ്രമിച്ചാൽ പ്രത്യുത വ്യക്തിയോ സമൂഹമോ പരാതിപ്പെടുന്ന പക്ഷം മേൽപ്പറഞ്ഞ ശിക്ഷാനടപടി ഉണ്ടാകും. മാതാപിതാക്കൾ, ഗ്രാന്റ് പേരെൻറ്സ്, സുഹൃത്തുക്കൾ, അധ്യാപകർ, ആത്മീയ പുരോഹിതർ, വിശ്വാസ പരിശീലകർ തുടങ്ങിയവരെല്ലാം തന്നെ ഈ നിയമത്തിന്റെ പരിധിയിൽ വരും എന്നതാണ് സവിശേഷത. ചുരുക്കത്തിൽ സ്വവർഗാനുരാഗ താല്പര്യമുള്ള വ്യക്തിയെ സ്വന്തം മാതാപിതാക്കൾക്ക് പോലും ഉപദേശത്തിലൂടെയോ കൗൺസിലിങ്ങിലൂടെയോ തിരുത്താൻ ആവുന്നതല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഒരാളുടെ ലൈംഗികതയിൽ മറ്റൊരാൾ ചോദ്യം ചെയ്യുകയോ ഇടപെടുകയോ ചെയ്യരുതെന്നാണ് സർക്കാരിന്റെ ഭാഷ്യം. ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബിയുടെ(എ സി എൽ) നേതൃത്വത്തിൽ ഈ നിയമത്തിനെതിരെ ശക്തമായ പ്രതികരണം ഇക്കാര്യത്തിൽ ഉണ്ടായി എങ്കിലും ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലും ക്വീൻസ്ലാൻഡിലും നിയമം നിലവിൽ വന്നു. നവംബർ 2020 ൽ ' ചേഞ്ച് ഓഫ് സപ്രഷൻ കൺവേർഷൻ പ്രാക്ടീസ്സ് പ്രൊഹിബിഷൻ ബിൽ' എന്ന പേരിൽ ഒരു നിയമം നിയമസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. 2020 ആഗസ്റ്റ് മാസത്തിൽ കിഡ്സ് ലാൻഡ് ഗവൺമെൻറ് പബ്ലിക് ഹെൽത്ത് ആക്ട് 2005 ൽ തിരുത്തി എഴുതുകയും ആരോഗ്യപ്രവർത്തകർ ചെയ്യുന്ന കൺവെൻഷൻ തെറാപ്പി ഒരു കുറ്റമായി മാറുകയും ചെയ്തു. ഡോക്ടർമാരും നഴ്സുമാരും മനശാസ്ത്രജ്ഞരും എല്ലാം ആരോഗ്യപ്രവർത്തകരുടെ നിർവചനത്തിൽ വരുന്നതാണ്. ആഗസ്റ്റ് മാസത്തിൽ തന്നെ എ സി ടി യിൽ ഈ നിയമം അംഗീകരിക്കപ്പെട്ടു, എങ്കിലും 2021 മാർച്ച് മുതലെ പ്രാബല്യത്തിൽ വരികയുള്ളൂ.
ഓസ്ട്രേലിയൻ ക്രിസ്ത്യൻ സമൂഹം ഇതിനെതിരെ പ്രതികരിച്ചെങ്കിലും ഒരു കാര്യവും ഉണ്ടായില്ല എന്നുള്ളതാണ് വസ്തുത. ഒരു മത സ്ഥാപനവും ഒരു കൺവെൻഷൻ തെറാപ്പിയും നടത്തുന്നതായി ഒരു തെളിവും ഇതുവരെ ഹാജരാക്കാൻ ആർക്കും സാധിച്ചിട്ടില്ല. എങ്കിൽ പോലും ഈ നിയമം ശക്തമായ രീതിയിൽതന്നെ നടപ്പാക്കാനാണ് മറ്റുള്ള സംസ്ഥാന ഗവൺമെന്റുകളും ഉദ്ദേശിക്കുന്നത്. സ്വവർഗ്ഗാനുരാഗികളുടെയും വിഭിന്ന ലൈംഗികത ഉള്ളവരുടെയും അവകാശങ്ങൾക്കാണ് മതവിശ്വസികളുടെ അവകാശത്തേക്കാൾ കൂടുതൽ പ്രാധാന്യം എന്നുള്ള തോന്നൽ പൊതുസമൂഹത്തിൽ ഉണ്ടായിട്ടുണ്ട് .മത വിശ്വാസികൾ ഭയാശങ്കരായി കഴിയുകയും ചെയ്യുന്നു.
ബിജു അന്തോണി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.