വാഷിങ്ടൺ: ഉത്തരകൊറിയയുടെ ഭീഷണി തടയാൻ ആണവ പദ്ധതിയുമായി ദക്ഷിണ കൊറിയയും യുഎസും. ദക്ഷിണകൊറിയൻ പ്രസിഡൻറ് യൂൺ സക് യോളിൻറെ അമേരിക്ക സന്ദർശനത്തിനിടെയാണ് തീരുമാനം. ആണവായുധം കൊണ്ട് തങ്ങളെയോ സഖ്യകക്ഷികളെയോ നേരിട്ടാൽ അവരുടെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ഇരുനേതാക്കളും വാർത്ത സമ്മേളനത്തിലൂടെ അഭിപ്രായപ്പെട്ടു.
ഉത്തര കൊറിയ നടത്തുന്ന മിസൈൽ പരീക്ഷണങ്ങളെ നേരിടുന്നതിന് ദക്ഷിണ കൊറിയക്ക് കൂടുതൽ സുരക്ഷ സഹായങ്ങൾ നൽകുമെന്ന് ജോ ബൈഡൻ പറഞ്ഞു. ഉത്തര കൊറിയ ആണവായുധം പ്രയോഗിച്ചാൽ അതിവേഗം അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സഹായത്തോടെ തിരിച്ചടിക്കുമെന്ന് യൂണും വ്യക്തമാക്കി.
അമേരിക്കയുടെ ആണാവയുധ സംരക്ഷണം ദക്ഷിണ കൊറിയയ്ക്കും നൽകുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇരു രാഷ്ട്രതലവന്മാരും കരാറിൽ ഒപ്പിട്ടു. ഇരു രാജ്യങ്ങളും പരസ്പരം തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറും. ദക്ഷിണകൊറിയൻ സേനയ്ക്ക് ഇനി മുതൽ ആണാവയുധ മേഖലയിൽ യുഎസ് സഹായമുണ്ടാകും. ദക്ഷിണകൊറിയ സ്വന്തമായി ആണാവയുധം നിർമ്മിക്കില്ലെന്നും കരാറിൽ പറയുന്നുണ്ട്
ആണവായുധ വിന്യാസത്തിന് സഹായകരമാകുന്ന അമേരിക്കയുടെ ബാലിസ്റ്റിക് അന്തർവാഹിനി ദക്ഷിണ കൊറിയക്ക് സമീപം ആദ്യ ഘട്ടത്തിൽ എത്തിക്കും. മേഖലയിൽ ബോംബറുകളും യുദ്ധവിമാനങ്ങളും സ്ഥിരമായി പരീക്ഷണ പറക്കലുകൾ നടത്തും. ഇവയിൽ നിലവിൽ ആണവായുധം കൊണ്ടുപോകില്ലെന്നും കരാറിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.