കോൺഗ്രസ് എന്നെ അധിക്ഷേപിച്ചപ്പോഴെല്ലാം പൊതുജനം അവരെ ശിക്ഷിച്ചു: പ്രധാനമന്ത്രി

കോൺഗ്രസ് എന്നെ അധിക്ഷേപിച്ചപ്പോഴെല്ലാം പൊതുജനം അവരെ ശിക്ഷിച്ചു: പ്രധാനമന്ത്രി

ബം​ഗളൂരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കർണ്ണാടകയിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തന്നെ അധിക്ഷേപിച്ചപ്പോഴെല്ലാം പൊതുജനം ശിക്ഷിച്ചുവെന്നും തള്ളിക്കളഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് കേവലം ജയിക്കാൻ വേണ്ടിയുള്ളത് മാത്രമല്ല. കർണ്ണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാനുള്ളതാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസനം സാധ്യമാകു. ഈ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ പങ്ക് നിർണ്ണയിക്കും, അതിനെ ഒന്നാം സ്ഥാനത്തെത്തിക്കാൻ, ഇരട്ട എഞ്ചിൻ സർക്കാർ സംസ്ഥാനത്തിന് വളരെ പ്രധാനമാണെന്ന് മോഡി പറഞ്ഞു.

കർഷകരുടെ ശാക്തീകരണം ജെഡിഎസും കോൺഗ്രസും സ്തംഭിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരണത്തേക്കാൾ ബിജെപി ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് വിദേശ നിക്ഷേപം മൂന്ന് മടങ്ങ് വർധിച്ചു. ഇരട്ടി വേഗത്തിലുള്ള ഇരട്ട വികസനമാണ് സംസ്ഥാനത്ത് നടക്കുന്നത്. കർണാടകയിലെ കർഷകർക്കും ജനങ്ങൾക്കും കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്നും മോഡി പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.