ബഹിരാകാശത്ത് ആദ്യമായി ഇന്ധന സ്‌റ്റേഷനുമായി അമേരിക്കന്‍ കമ്പനി ഓര്‍ബിറ്റ് ഫാബ്

ബഹിരാകാശത്ത് ആദ്യമായി ഇന്ധന സ്‌റ്റേഷനുമായി അമേരിക്കന്‍ കമ്പനി ഓര്‍ബിറ്റ് ഫാബ്

കാലിഫോര്‍ണിയ: ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ക്കു വേണ്ടി ഇന്ധന സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനെരുങ്ങി അമേരിക്കന്‍ കമ്പനി. എന്നാല്‍ ഭൂമിയിലെ പമ്പുകള്‍ പോലെയാകില്ല ഈ ഇന്ധന പമ്പ്. ഇത് ഒരു പ്രത്യേക തരം ഗ്യാസ് സ്റ്റേഷനായിരിക്കും. അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓര്‍ബിറ്റ് ഫാബാണ് ഈ ഗ്യാസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനു പിന്നില്‍.

ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് ബഹിരാകാശത്ത് ഇന്ധനം നിറയ്ക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ധനക്ഷാമം നേരിടേണ്ടിവരില്ല. ടാങ്കര്‍-001 ടെന്‍സിങ് എന്നാണ് കമ്പനി ഈ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷന് പേരിട്ടിരിക്കുന്നത്. സ്പേസ് എക്സിന്റെ ട്രാന്‍സ്പോര്‍ട്ടര്‍-2 ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയച്ച പ്രോട്ടോടൈപ്പാണ് ടെന്‍സിങ് ടാങ്കര്‍-001. ഒരു ഉപഗ്രഹത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഇന്ധനം മാറ്റാന്‍ ടാങ്കറിന് കഴിയുമോ എന്ന് നിര്‍ണ്ണയിക്കുക എന്നതായിരുന്നു ഈ പറക്കലിന്റെ ലക്ഷ്യം.

ടാങ്കര്‍-001 ടെന്‍സിങ് ഒരു മൈക്രോവേവിന്റെ ആകൃതിയിലാണ്. ഭൂമിയുടെ നിരീക്ഷണം, കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം. ഇത് ചിത്രങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കും. ഓര്‍ബിറ്റ് ഫാബില്‍ നിന്ന് ഈ ക്രാഫ്റ്റിന് ഇന്ധനം നിറയ്ക്കുന്നതിന് രാജ്യമോ കമ്പനിയോ പണം നല്‍കേണ്ടിവരും.

ഉപഗ്രഹത്തില്‍ ഇന്ധനം നിറച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള സെന്‍സറുകള്‍ ടാങ്കര്‍-001 ടെന്‍സിങ്ങിലുണ്ട്. തുടര്‍ന്ന് ഉപഗ്രഹത്തിന്റെ ഇന്ധന വിഭാഗവുമായി േചര്‍ന്ന് ടെന്‍സിങ് ഇന്ധനം നിറയ്ക്കും. ഇന്ധനം നിറച്ച ശേഷം അത് ഉപഗ്രഹത്തില്‍ നിന്ന് വേര്‍പെട്ട് മറ്റ് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ പുറപ്പെടും. ദൗത്യം വിജയിച്ചാല്‍ ടാങ്കര്‍-001 ടെന്‍സിങ് പേടകം ബഹിരാകാശത്ത് ആദ്യമായി പ്രവര്‍ത്തിക്കുന്ന ഇന്ധന സംഭരണിയാകും.

യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റ്‌സ് (യുസിഎസ്) കണക്കാക്കുന്നത് നിലവില്‍ 4,000-ലധികം സജീവ ഉപഗ്രഹങ്ങള്‍ ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുന്നുണ്ടെന്നാണ്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ, ഈ സംഖ്യ 100,000 ആയി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.