മാനന്തവാടി: മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലിയുടെ ആഘോഷങ്ങൾ കഴിഞ്ഞ ദിവസം സമാപിച്ചു. വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ലിയോപ്പോൾദോ ജിറേല്ലിയും വിവിധ വ്യക്തിസഭകളിലെ മെത്രാന്മാർ, രാഷ്ട്രീയപ്രതിനിധികൾ, അത്മായനേതാക്കൾ, സന്യസ്തർ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് വേദിയും സദസ്സും അനുഗ്രഹീതമായിരുന്നു.
സുവർണ്ണ ജൂബിലി വർഷത്തിന്റെ വിവിധ പദ്ധതികളിലൊന്നായ സാന്ത്വനം പാലിയേറ്റീവ് ആന്റ് ആംബുലൻസ് സർവ്വീസിന്റെ പ്രഥമയൂണിറ്റ് ആംബുലൻസ് താക്കോലും ചെക്കും ഫാ.വിൻസന്റ് കളപ്പുര, ഫാ.ബിനോയ് കാശാംകുറ്റി എന്നിവർക്ക് കൈമാറിക്കൊണ്ട് കേരള ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കുടിയേറ്റ ചരിത്രത്തിന്റെ പ്രാധാന്യം വിശ്വാസ തീക്ഷണതിയിൽ അതീതമാണ്. വലിയ ബുദ്ധിമുട്ടുകൾക്കൊടുവിലും തന്റെ വിശ്വാസത്തെ പിടിച്ചു നിർത്തുവാൻ ഒരു ജനതക്ക് സാധിച്ചുവെന്നതാണ് പ്രധാന നേട്ടമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വൈദികരും സന്യസ്തരും നടത്തിയ പ്രവർത്തനങ്ങൾ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചായിരുന്നില്ല. സകല ജനങ്ങളുടെയും പുരോഗതി ലക്ഷ്യം വെച്ചാണ് അവർ മുന്നോട്ടുപോയത്. നിരവധി ആതുരാലയങ്ങൾ അതിന്റെ ഭാഗമായുണ്ടായെന്നും മന്ത്രി കൂട്ടിച്ചേർത്തു
മാനന്തവാടി രൂപതയുടെ മുൻ മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് ജേക്കബ് തൂങ്കുഴി പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കൃതജ്ഞതാബലിയർപ്പണത്തോടെയാണ് സമാപനസമ്മേളനത്തിന് തുടക്കം കുറിച്ചത്. മാനന്തവാടി രൂപതാ മെത്രാൻ ബിഷപ് ജോസ് പൊരുന്നേടം, സഹായമെത്രാൻ മാർ അലക്സ് താരാമംഗംലം, തലശ്ശേരി ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി, തൃശ്ശൂർ ആർച്ചുബിഷപ്പും ഭാരതകത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റുമായ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് എന്നിവർ സഹകാർമ്മികരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.