പനാജി: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആവർത്തിച്ച് പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ല.
പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഭീകരവാദ വ്യവസായത്തിന്റെ വക്താവാണെന്നും ഗോവയില്‍ നടന്ന ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗേൈനഷന്റെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം വിമര്‍ശിച്ചു.
ഭീകരവാദത്തിന്റെ ഇരകള്‍ സ്വയം പ്രതിരോധിക്കും. ഭീകരവാദത്തിനെതിരേ പ്രവര്‍ത്തിക്കും. അവര്‍ അതിനെ ചോദ്യം ചെയ്യുകയും നിയമവിരുദ്ധമാക്കുകയും ചെയ്യും. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തിൽ ജൂലൈയിൽ നടക്കുന്ന ഉച്ചകോടിയുടെ അജണ്ട രൂപരേഖയായി. തീവ്രവാദത്തെ അമർച്ച ചെയ്യുന്നതിൽ ചർച്ച നടന്നു. തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിൻ്റെ പ്രതികരണം തള്ളുന്നു. തീവ്രവാദം പാകിസ്ഥാനിൽ വ്യവസായമായിരിക്കുന്നു. തീവ്രവാദത്തിൻ്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിൻ്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഉഭയകക്ഷി ചർച്ച സാധ്യതയും ജയ്ശങ്കർ തള്ളിക്കളഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.