സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള പ്രശസ്തമായ ബോണ്ടി ബീച്ചിൽ നടന്ന കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്. 24 കാരനായ നവീദ് അക്രമിനെതിരെ 15 കൊലപാതക കുറ്റങ്ങളും ഭീകരപ്രവർത്തനവും ഉൾപ്പെടെ 59 കേസുകളാണ് ന്യൂ സൗത്ത് വെയ്‌ൽസ് പൊലീസ് ചുമത്തിയിരിക്കുന്നത്.
യഹൂദ മതവിഭാഗത്തിന്റെ ഹനൂക്കോ ആഘോഷങ്ങൾക്കിടെ നടന്ന ഈ ആക്രമണം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങളിൽ ആകൃഷ്ടമായി നടത്തിയ ഭീകരാക്രമണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കൊലപാതകക്കുറ്റത്തിന് പുറമെ, ബോംബ് സ്‌ഫോടനത്തിന് ശ്രമിച്ചതിനും പോലീസിനെ ആക്രമിച്ചതിനുമുള്ള വകുപ്പുകളും നവീദിനെതിരെ ചുമത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.
നവീദ് അക്രമും പിതാവ് സാജിദ് അക്രമും (50) ചേർന്നാണ് ആക്രമണം നടത്തിയത്. സാജിദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന നവീദ് അബോധാവസ്ഥയിൽ നിന്ന് ഉണർന്നതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ വെടിവെപ്പ് നടന്നത്. 10 വയസുള്ള പെൺകുട്ടി മുതൽ 87 വയസുള്ള വയോധികൻ വരെ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിൽ 41 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
പ്രതികളുടെ വാഹനത്തിൽ നിന്ന് ഐഎസ് പതാകകളും നാടൻ ബോംബുകളും പോലീസ് കണ്ടെടുത്തു. പ്രതികൾക്ക് ഐഎസ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.