- തിരുവനന്തപുരം: കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ( മെയ് 04,05,06 ) കൊച്ചിയിൽ നടന്ന നോർക്ക - യു.കെ കരിയർ ഫെയറിന്റെ രണ്ടാംഘട്ടത്തിന് വിജയകരമായ സമാപനം. യു.കെ. ആരോഗ്യ മേഖലയിലെ നാഷണൽ ഹെൽത്ത് സർവ്വീസിന് കീഴിലുളള വിവിധ സ്ഥാപനങ്ങളിലേയ്ക്കായി രുന്നു റിക്രൂട്ട്മെന്റ്. നഴ്സുമാർ, സൈക്രാട്രി, അനസ്തെറ്റിക്സ്റ്റ്, ജനറൽ മെഡിസിൻ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ എന്നീ തസ്തികകളിലേയ്ക്കായിരുന്നു ഒഴിവുകൾ.
അപേക്ഷ നൽകിയ വരിൽനിന്നും യോഗ്യതയും പരിചയവും പരിശോധിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെയാണ് അഭി മുഖത്തിനായി ക്ഷണിച്ചത്. മെയ് 4,5 ദിവസങ്ങളിൽ സ്പോട്ട് രജിസ്ടേഷനും അവസരമുണ്ടായിരുന്നു. ഇവരിൽ നിന്നുള്ള 171 നഴ്സുമാർക്ക്ഓഫർ ലെറ്റർ ലഭിച്ചു. അഭിമുഖങ്ങളിൽ 58 സ്പെഷ്യാലിറ്റി ഡോക്ടർമാർ പങ്കെടുത്തു. യു.കെ മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
യു.കെ യില്‍ നിന്നും തൊഴില്‍ ദാതാക്കള്‍ നേരിട്ട് പങ്കെടുത്ത വിപുലമായ റിക്രൂട്ട്‌മെന്റ് ഫെയറിനാണ് ഇത്തവണയും കൊച്ചി സാക്ഷിയായത്. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ ഒ, കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യം.ടി.കെ തുടങ്ങിയവര്‍ ഫെയറിന് നേതൃത്വം നല്‍കി.
യു.കെ യിലെ ആരോഗ്യ സാമൂഹികക്ഷേമ മന്ത്രാലയത്തിലെ, അന്താരാഷ്ട്ര വര്‍ക്ക്‌ഫോഴ്‌സ് മേധാവി ഡേവ് ഹെവാര്‍ത്ത്, നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഐ.സി.ബി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നിഗേല്‍ വെല്‍സ്, വെൽഷ് ഗവൺമെന്റിൽ വർക്ക് ഫോഴ്സ് സ്ട്രാറ്റജി മേധാവി ഇയാന്‍ ഓവന്‍ എന്നിവരയിരുന്നു യു.കെ സംഘത്തിന് നേതൃത്വം നൽകിയത്. 30 പേരടങ്ങിയ സംഘമാണ് അഭിമുഖങ്ങൾക്കായി കൊച്ചിയിൽ എത്തിയത്.
യു.കെ യിൽ എൻ.എച്ച്.എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത് ആൻഡ് കെയർ പാർട്ടണർഷിപ്പും യു.കെ യിലെ മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും ബ്രിട്ടനില്‍ നിന്നുളള തൊഴില്‍ ദാതാക്കളുടെ പ്രതിനിധികള്‍, ഇന്റര്‍വ്യൂ പാനലിസ്റ്റുകള്‍, യു.കെ എന്‍.എച്ച്.എസ്സ് നിരീക്ഷകർ എന്നിവരും ഫെയറിൽ പങ്കെടുത്തു.
പി.ആർ ഒ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.