ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-4)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-4)

ഈശോച്ചനെ തട്ടിയുണർത്തുവാൻ...,
എൽസമ്മ ആവോളം ശ്രമിച്ചു..! 'നൊ രക്ഷ!'
സുന്ദരമായ സ്വപ്നലോകത്തിലൂടെ...,
ഈശോച്ചൻ 'മാരത്തോൺ' നടത്തി..!
ഉഷസ്സിന്റെ ഉദരത്തിൽനിന്നും, മഞ്ഞിൻ-
കണങ്ങൾ പൊഴിയുന്നു..! മുറ്റമടിക്കുന്ന
കുറ്റിച്ചൂലുമായി, ഈശോച്ചൻ മുറ്റത്തെത്തി..!
എങ്ങുനിന്നോ ഒരു അശരീരി കേട്ടതുപോലെ.!
ചെമ്പരത്തിപ്പൂക്കൾക്കിടയിലൂടെ ആ രൂപം
ഈശോച്ചനെ..., ചെങ്കോലാൽ തടഞ്ഞു...!
'അനിയാ..,മണ്ണുണ്ണീ, തന്റെ പൊൻമലയിലെ
പാറമടയിൽ, നാം ഇന്നലെ പാതിരാവിൽ,
തെന്നിയടിച്ചു വീണു. അന്നേരം ഇവിടെയും
ഉരുൾ പൊട്ടി. നമ്മുടെ ഉടയാടകൾ കനാലിൽ
ഉടക്കിയതിനാൽ, കൌപീനത്തോടെ നാം
രക്ഷപെട്ടു. നീ അകത്തുചെന്ന്, ഓളുടെ
കുറേ നിശാവസ്ത്രങ്ങളേന്തി വന്നാലും..!
ആയത് ലഭ്യമല്ലെങ്കിൽ.., മരവുരിയോ,
തെങ്ങിൻപൂക്കുലയോ ആകാം..!!
പട്ടാളത്തിന്റ ലഹരിയംശം ബാക്കിയില്ലേൽ.,
വല്ല 'കൊട്ടുവടിയോ'..'വെട്ടിരുമ്പോ' ...
'ആനമയക്കിയോ' സംഘടിപ്പിക്കടേ..!
നല്ല തണുപ്പാ..ഹൂ-ഹാ..!
'കുറിയന്നൂരേ പാറമടയിൽ, നമ്മുടെ 'മാവേലി'
തമ്പുരാൻ പെട്ടേ..ഓടിവായോ..'
'ആഹ-ഹാ..ഒന്നും പറയാറായിട്ടില്ല'!
അലമുറയാവേശത്തിന്റെ വർദ്ധിച്ച താപനില
അയഞ്ഞു.! മനോരഥങ്ങൾ കോർത്തിണക്കി,
ഒരു മൂളിപ്പാട്ടാക്കി, എൽസ്സമ്മ ഈശോച്ചനെ
ഞോണ്ടുന്നു.! ആലസ്യത്തോട അയാൾ
വായ തുറന്നു!
'ദാ..കട്ടൻകാപ്പി; ഈനാച്ചൻ കുടിച്ചാട്ടെ..'!
"യോഗം..തലേവര..'
'സൂക്ഷിച്ചാൽ ദുഖിക്കണ്ടാ', മനസ്സു മന്ത്രിച്ചു!
എവിടെ..?
ഇന്നിത് ചതിക്കുഴിയാണൊല്ലോ കർത്താവേ..!
'എന്റീനാച്ചാ..ഒന്ന് ഉഷാറായേ..; കരിമീൻ
കഴിച്ചിട്ടേ..ഒത്തിരി നാളായി..'!
'വേണ്ടാ വേണ്ടാന്ന്,...'നൂറ്റൊന്നാവർത്തിച്ച'
എണ്ണപോലെ അപ്പൻ പറഞ്ഞത്, ചെങ്ങരൂർ
ചിറയിൽ ചാലിച്ചതിന്റെ പാർശ്വഫലം..'!
അനുഭവിച്ച് തീർക്കുകതന്നെ..!
'ചാള കറി തീർന്നോടീ..'
'ഡോണ്ട് ആസ്ക് ചോദ്യങ്ങൾ..' അവർ
അലോരസ്യത്തോടെ, കയർത്തു..!
'ഇവൾ ശരിയാകത്തില്ല..'
'ഇവളുടെ ഭംഗിവാക്കുകൾ.., പൂണ്ടുപോകും
ചെളിക്കുണ്ടാണല്ലോ..'
'കറിവെച്ച മീനും, ഇറച്ചീം..രണ്ടു പ്രാവശ്യം
കുളിപ്പിച്ച് അലക്കിയെടുത്ത്.., അരച്ച്...,
മാംസകഷായംപോലെ കഴിക്കുന്ന തനിക്കേ,
ഇന്നെന്തിനാണാവോ കരിമീൻ..??'
'ദേ എൽസ്സേ.., നിനക്ക് അവധിയുള്ളപ്പം,
എന്നോടിങ്ങനെ ..'ക്ഷ..ഋ..ങ്ങീൃ..' വേണ്ടാ-ട്ടോ'.
ഈശോച്ചൻ ഉറക്കം തുടർന്നു!
ഈശോച്ചന് എന്തോ സംഭവിച്ചിരിക്കുന്നു..!
ആലോചനയുടെ നിലയില്ലാകയത്തിലേക്ക്,
എൽസ്സ മുങ്ങുന്നു..! ഒരു നിമിഷം അവൾ പകച്ചിരുന്നു..!

.........................................( തു ട രും )...................................


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26