താനൂര്‍ ബോട്ടപകടം: ഡക്കില്‍ പോലും ആളെ കയറ്റി, ഡ്രൈവര്‍ക്ക് ലൈസന്‍സും ഇല്ല; അടിമുടി ക്രമക്കേടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

താനൂര്‍ ബോട്ടപകടം: ഡക്കില്‍ പോലും ആളെ കയറ്റി, ഡ്രൈവര്‍ക്ക് ലൈസന്‍സും ഇല്ല; അടിമുടി ക്രമക്കേടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ യാത്രക്കാരെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ 37 പേരെയാണ് കയറ്റിയത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡക്കില്‍ പോലും ആളുകളെ കയറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടേയ്ക്ക് കയറാന്‍ ചവിട്ടുപടികളും വെച്ചിരന്നു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല.

അപകടം നടന്ന ദിവസത്തിന് മുമ്പ് ബോട്ടില്‍ ജോലി ചെയ്ത മുഴുവന്‍ പേരെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഉദ്യോഗസ്ഥ തലത്തില്‍ എന്തൊക്കെ തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരണം. ഇതിനായി പ്രതി നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അടുത്ത ദിവസം അപേക്ഷ നല്‍കും.

അതേസമയം നാസറിനെ ഒളിവില്‍ പോകാന്‍ കൂടുതല്‍ പേര്‍ സഹായിച്ചു എന്നാണ് ലഭിച്ച സൂചന. ഒളിവില്‍ പോകാന്‍ സഹായം നല്‍കിയ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.