ഷാറൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരുടെ അനുയായി; തീവ്രവാദ ബന്ധം ഉറപ്പിച്ച് എന്‍ഐഎ

ഷാറൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരുടെ അനുയായി; തീവ്രവാദ ബന്ധം ഉറപ്പിച്ച് എന്‍ഐഎ

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരെ പിന്തുടര്‍ന്നിരുന്നുവെന്ന് എന്‍ഐഎ. സാക്കിര്‍ നായിക്, താരിഖ് ജാമില്‍, ഇസ്രാര്‍ അഹമ്മദ്, തൈമൂര്‍ അഹമ്മദ് എന്നിവരുള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക മതപ്രചാരകരുടെ അനുയായിയാണ് ഷാരൂഖ് സെയ്ഫിയെന്ന് എന്‍ഐഎ കണ്ടെത്തി.

ഷാറൂഖുമായി ബന്ധപ്പെട്ട ഒമ്പത് ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. വ്യാഴാഴ്ച്ച രാവിലെ ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഷഹീന്‍ ബാഗിലെ ഒന്‍പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. ഇവിടെ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ കസ്റ്റഡിയിലെടുത്തു.

ഏപ്രില്‍ രണ്ടിനാണ് കണ്ണൂരിലേക്കു പോയ എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ ഷാറൂഖ് സെയ്ഫി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.