'മോഖ ചുഴലിക്കാറ്റ് അതിതീവ്രം; മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത': മുന്നറിയിപ്പ്

'മോഖ ചുഴലിക്കാറ്റ് അതിതീവ്രം; മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത': മുന്നറിയിപ്പ്

മത്സ്യ ബന്ധനത്തിനും കപ്പല്‍ യാത്രയ്ക്കും വിനോദ സഞ്ചാരത്തിനും വിലക്ക്.

തിരുവനന്തപുരം: മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മോഖ ചുഴലിക്കാറ്റ് അതി തീവ്രമായതോടെ അതീവ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള കപ്പലുകളോടും മത്സ്യബന്ധന ബോട്ടുകളോടും ഉടന്‍ ഏറ്റവും അടുത്ത തീരത്തേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി.

തമിഴ്‌നാട്, ശ്രീലങ്ക, ആന്‍ഡമാന്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരള അതിര്‍ത്തിയോട് ചേര്‍ന്ന കുളച്ചല്‍ തീരം മുതല്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്ര, ഒഡിഷ, ബംഗാള്‍, ആന്‍ഡമാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യമായ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു. മത്സ്യ ബന്ധനത്തിനും കപ്പല്‍ യാത്രയ്ക്കും വിനോദ സഞ്ചാരത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മോഖയുടെ സ്വാധീനത്തില്‍ വരുന്ന മൂന്ന് ദിവസം കേരളത്തില്‍ പരക്കെ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ ബംഗ്ലാദേശിലെ കോക്‌സ് ബസാറിന് സമീപം കരയില്‍ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.