ന്യൂഡൽഹി: പുതിയ റെയിൽപ്പാളങ്ങളുടെ നിർമാണവും നിലവിലുള്ള പാളങ്ങളുടെ നവീകരണവും സ്വകാര്യ കമ്പനികൾക്ക് കരാർ നൽകാൻ കേന്ദ്രസർക്കാർ. നിർമാണ പ്രവർത്തികൾക്ക് വേണ്ടി വരുന്ന അത്യാധുനിക മെഷിനറികളുടെ ലഭ്യതക്കുറവും കനത്ത സാമ്പത്തികഭാരവുമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്നാണ് കേന്ദ്ര റയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണം.
അറ്റകുറ്റപ്പണികൾക്കുള്ള മെഷിനറികൾക്കടക്കം നിലവിൽ റെയിൽവേ മന്ത്രാലയമാണ് സഹായധനം നൽകുന്നത്. എന്നാൽ റെയിൽവേയുടെ വിപുലീകരണത്തിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കമ്പനികൾക്ക് ദീർഘകാല കരാറുകൾ നൽകാനുള്ള തീരുമാനമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അനിൽകുമാർ ലഹോട്ടി പറഞ്ഞു.
റെയിൽവേയുടെ ആഭ്യന്തര കണക്കുകൾ പ്രകാരം അടുത്ത ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ കുറഞ്ഞത് 2000 അത്യാധുനിക റെയിൽപ്പാള നിർമാണം നടക്കും. പത്ത് മുതൽ 100 കോടി വരെ വിലയുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് റെയിപ്പാളങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി ചെയ്യുന്നത്.
രാജ്യത്തെ 18,000 ലെവൽ ക്രോസിങ്ങുകൾ ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. ഒട്ടേറെ പാലങ്ങൾ നിർമിക്കേണ്ടിവരും. ഇന്ത്യയുടെ ഗതാഗതത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അടുത്ത 25 വർഷത്തിനുള്ളിൽ ഒരുലക്ഷം കിലോമീറ്റർ റെയിൽപ്പാളം കൂട്ടിച്ചേർക്കേണ്ടിവരുമെന്നും ലഹോട്ടി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.