കടല്‍ക്കരുത്ത് തെളിയിച്ച് നാവിക സേന; ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം

കടല്‍ക്കരുത്ത് തെളിയിച്ച് നാവിക സേന; ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ പ്രതിരോധ പടക്കപ്പലായ ഐഎന്‍എസ് മോര്‍മുഗാവില്‍നിന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചു. ആദ്യ പരീക്ഷണം തന്നെ വിജയകരമാണെന്ന് നാവിക സേനാ അധികൃതര്‍ അറിയിച്ചു.

നാവികസേന ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറാണ് മോര്‍മുഗാവ്. പുതിയ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ കപ്പലും ആയുധങ്ങളും ഇന്ത്യന്‍ നിര്‍മിതമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാഹരണമാണിതെന്നും നാവികസേന അറിയിച്ചു. മിസൈല്‍ പരീക്ഷണം നടത്തിയ സ്ഥലം നാവിക സേന വെളിപ്പെടുത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.