കാസര്‍കോഡ് മൂന്നിടങ്ങളില്‍ കുഴല്‍പ്പണ വേട്ട: ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പിടിച്ചത് 57 ലക്ഷം രൂപ; നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോഡ് മൂന്നിടങ്ങളില്‍ കുഴല്‍പ്പണ വേട്ട: ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പിടിച്ചത് 57 ലക്ഷം രൂപ; നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയില്‍ മൂന്നിടങ്ങളിലായി വന്‍ കുഴല്‍പ്പണ വേട്ട. നീലേശ്വരത്തും കാസര്‍കോട് നഗരത്തിലും പുലിക്കുന്നിലുമായി 57 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. നല് പേര്‍ അറസ്റ്റിലായി.

പുലിക്കുന്നില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചത്. ചെങ്കള ചേരൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ മഹഷൂഫ് എന്ന 25 വയസുകാരനാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചത്.

കാസര്‍കോട് നഗരത്തില്‍ വച്ച് 9,18,500 രൂപയാണ് പിടികൂടിയത്. ബങ്കരകുന്ന് സ്വദേശി മുഹമ്മദ് ഷാഫി, നായമാര്‍മൂല സ്വദേശി എം.എ റഹ്മാന്‍ എന്നിവരാണ് ഈ കേസില്‍ അറസ്റ്റിലായത്. ഇരുവരും ബൈക്കില്‍ തന്നെയാണ് കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

മാര്‍ക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് നീലേശ്വരത്ത് 18.5 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചത്. ഒഴിഞ്ഞവളപ്പ് സ്വദേശി കെകെ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് പിടിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.