ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാമാതാവെന്ന മേൽവിലാസം കണ്ട് ഇമിഗ്രേഷൻ ഓഫീസർ വിശ്വസിച്ചില്ല: സുധാ മൂർത്തി

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാമാതാവെന്ന മേൽവിലാസം കണ്ട് ഇമിഗ്രേഷൻ ഓഫീസർ വിശ്വസിച്ചില്ല: സുധാ മൂർത്തി

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാ മാതാവായ സുധാ മൂർത്തി എഴുത്തുകാരി, ജീവകാരുണ്യ പ്രവർത്തക എന്നീ നിലകളിലും പ്രശസ്തയാണ്. താൻ ഋഷി സുനകിന്റെ അമ്മായിയമ്മയാണ് എന്ന കാര്യം പലർക്കും വിശ്വസിക്കാൻ പ്രയാസമാണ് എന്ന് സുധാ മൂർത്തി പറയുന്നു. അതിന് ഉദാഹരണമായി തനിക്ക് അടുത്തിടെയുണ്ടായ ഒരു അനുഭവവും അവർ പങ്കുവെച്ചു. തന്റെ ലളിതമായ വസ്ത്രവും രൂപവും കണ്ട് ഇതാണോ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അമ്മായിയമ്മ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകാമെന്നും സുധാ മൂർത്തി പറഞ്ഞു.

”ഒരിക്കൽ ഞാൻ യാത്ര ചെയ്യുന്ന സമയത്ത് എന്നോട് മേൽവിലാസം എഴുതാൻ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ലണ്ടനിൽ എവിടെയാണ് താമസിക്കുന്നത് എന്ന് എന്നോട് ചോദിച്ചു. എന്റെ സഹോദരിയും എന്നോടൊപ്പമുണ്ടായിരുന്നു. അപ്പോൾ ഞാൻ പെട്ടെന്ന് 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന് മേൽവിലാസം എഴുതി. എന്റെ മകനും യുകെയിലാണ് താമസിക്കുന്നത്. എന്നാൽ മകന്റെ മേൽവിലാസം പെട്ടെന്ന് ഓർമ്മ വന്നില്ല. അതുകൊണ്ടാണ് 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന് എഴുതിയത്,” സുധ മൂർത്തി പറഞ്ഞു.

എന്നാൽ ഇതു കണ്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ വളരെ ആശ്ചര്യത്തോടെയാണ് തന്നെ നോക്കിയതെന്നും സുധാ മൂർത്തി പറഞ്ഞു. അവിശ്വാസത്തോടെ തന്നെ നോക്കിയ അദ്ദേഹം നിങ്ങളെന്താ തമാശ പറയുകയാണോ എന്നാണ് ആദ്യം ചോദിച്ചത്. എന്നാൽ താൻ എഴുതിയത് സത്യമാണ് എന്ന് സുധ മൂർത്തി ആ ഉദ്യോഗസ്ഥനോട് ആവർത്തിച്ച് പറയുകയും ചെയ്തു.

” അദ്ദേഹം വിചാരിച്ചത് ഞാൻ തമാശയ്ക്ക് എഴുതിയതാണ് എന്നാണ്. ആരും വിശ്വസിക്കുന്നില്ല. എന്നെ പോലെ ലളിതമായ ജീവിത ശൈലിയുള്ള സ്ത്രീയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അമ്മായിയമ്മ ആകാൻ കഴിയില്ലെന്നാണ് ധാരണ,” സുധ മൂർത്തി കൂട്ടിച്ചേർത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.