പത്തനംതിട്ടയിൽ കപ്പത്തോട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ കപ്പത്തോട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കവിയൂർ ആഞ്ഞിൽത്താനത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ അഞ്ചരയോടെ മരിച്ചീനി കൃഷി ചെയ്യുന്ന പറമ്പിൽ നിന്ന് കരച്ചിൽ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രസവിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്ന് വിവരമില്ല. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പ്രശ്‌നമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രണ്ടര കിലയോളം തൂക്കമാണ് കുഞ്ഞിനുള്ളത്. മറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും തിരുവല്ല ആശുപത്രി അധികൃതർ വ്യക്തമാക്കി. കുഞ്ഞിന് ജനിച്ചുകഴിഞ്ഞ് മുലപ്പാൽ നൽകിയിട്ടുണ്ടെന്നും ഡോക്‌ടർമാർ സ്ഥിരീകരിച്ചു. പ്രസവം മറച്ചുവയ്ക്കുന്നതിനായി കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.