വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; പൂയംകുട്ടിയില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; പൂയംകുട്ടിയില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: കോതമംഗലം പൂയംകുട്ടി വനത്തില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് (55) പരിക്കേറ്റത്.

കുഞ്ചിപ്പാറയ്ക്ക് സമീപം മഞ്ചിപ്പാറയില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. വേലപ്പന് ഒപ്പമുണ്ടായിരുന്ന നാല് പേര്‍ ഓടി രക്ഷപ്പെട്ടു. ബന്ധുവീട്ടില്‍ പോയി മടങ്ങും വഴിയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വന്യമൃഗ്യങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മൂന്നു പേര്‍ മരിച്ചിരുന്നു.

കോട്ടയം എരുമേലി കണമലയില്‍ അട്ടിവളവ് പ്ലാവനാക്കുഴി തോമസ് ആന്റണി (63), പുറത്തേല്‍ ചാക്കോ (70), കൊല്ലം കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) എന്നിവരാണ് മരിച്ചത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.