തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ ആള്‍മാറാട്ടത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിന് തീരുമാനം. ഇതിനായി ഡി.കെ. മുരളി, പുഷ്പലത എന്നിവരുള്‍പ്പെട്ട രണ്ടംഗ അന്വേഷണ കമ്മിഷനെ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ചു.
തിരിമറിയില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. സംഭവത്തെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് പാര്‍ട്ടിക്ക് അകത്തും പുറത്തും ഉയര്‍ന്ന് വന്നത്. ഇതോടെയാണ് പാര്‍ട്ടി അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്.
സംഭവത്തില്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജു ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവ് എ.വിശാഖ് രണ്ടാം പ്രതിയുമാണ്.
സംഭവത്തെക്കുറിച്ച് പഠിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് റജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്നത് മൂലമുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.