അഭിമാന നിമിഷം; നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 01 വിക്ഷേപണം വിജയകരം

അഭിമാന നിമിഷം; നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 01 വിക്ഷേപണം വിജയകരം

​​ചെന്നൈ: നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്. ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചായിരുന്നു 2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്.

ഉപഗ്രഹ വിക്ഷേപണം പൂർണ വിജയമെന്നും ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയെന്നും ഐഎസ്ആർഒ അറിയിച്ചു. 20 മിനിറ്റിലാണ് ദൗത്യം പൂർത്തിയായത്. തദ്ദേശീയമായി നിർമ്മിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എൻവിഎസ് 01.

സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ . ഈ സംഘത്തിലേക്കാണ് എൻവിഎസ് 01 എത്തുന്നത്. ഈ വിഭാഗത്തിലെ നാവിഗേഷൻ ഉപഗ്രഹമായിരുന്ന ഐആർഎൻഎസ്എസ്-1ജി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണു എൻവിഎസ് 01 വിക്ഷേപിച്ചത്.

നാവിക് ശ്രേണിക്കായി വിഭാവനം ചെയ്തിരിക്കുന്ന രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണിത്. പൊതുജനങ്ങൾക്ക് ജിപിഎസിനു സമാനമായി സ്റ്റാൻഡേർഡ് പൊസിഷൻ സർവീസ് (എസ്പിഎസ്) സേവനം നൽകുന്നത് നാവിക് ആണ്. ഇന്ത്യയും രാജ്യത്തിന്റെ അതിർത്തിയിൽനിന്ന് 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും നാവിക്കിന്റെ പരിധിയിൽ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.