മുതിർന്ന സാഹിത്യകാരൻ എബ്രഹാം തോമസിന് ലാനയുടെ ആദരം

മുതിർന്ന സാഹിത്യകാരൻ എബ്രഹാം തോമസിന് ലാനയുടെ ആദരം

ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഡാലസിലെ പ്രമുഖനും മുതിർന്ന സാഹിത്യകാരനുമായ ശ്രീ. എബ്രഹാം തോമസിനെ പ്രശംസാ ഫലകം നൽകി ആദരിച്ചു.

അമേരിക്കൻ മലയാളികളുടെ സാഹിത്യ സംഘടനയായ ലാനയുടെ ദ്വൈവാർഷിക സമ്മേളന വേദിയിലാണ് ആദരവ് ചടങ്ങ് ഒരുക്കിയത്.

1971 മുതൽ 1991 വരെ ബോംബെയിൽ നിന്ന് മലയാളത്തിലെയും ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെയും സ്ഥിരം എഴുത്തുകാരനായിരുന്നു എബ്രഹാം തോമസ്. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു, ബംഗാളി, അറബിക് ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

2005-2007 വർഷങ്ങളിൽ ലാനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദേഹം ഇപ്പോഴും എഴുത്തും വായനയും ഊർജ്ജസ്വലതയോടെ തുടരുന്നു. വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും എഴുത്തുകാരെ ലാന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ലാനയ്ക്ക് എബ്രഹാം തോമസ് എല്ലാ ആശംസകളും നേർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.