കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡികാസ ഇന്‍ പ്രവര്‍ത്തിച്ചത് അനുമതി ഇല്ലാതെയെന്ന് കണ്ടെത്തല്‍. കോര്‍പ്പറേഷന്‍ ലൈസന്‍സും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയും ഇല്ലായിരുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
കേരളത്തെ ഞെട്ടിച്ച ഹണിട്രാപ്പ് കൊലപാതകമാണ് കോഴിക്കോട്ടെ ഹോട്ടല്‍ ഉടമയായ സിദ്ധിഖിന്റേത്. ക്രൂര മര്‍ദ്ദനത്തിനു ശേഷമാണ് സിദ്ധിഖിന്റെ കൊലപാതകം. മൃതദേഹം ഉപേക്ഷിച്ചു ചെന്നൈയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു പ്രതികളായ ഷിബിലിയെയും ഫര്‍ഹാനയെയും പൊലീസ് പിടികൂടിയത്.
പ്രതികളെ ചെറുതുരുത്തി താഴപ്രയില്‍ എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. ഇവിടെ നിന്നും സിദ്ധിഖിന്റെ എടിഎം കാര്‍ഡും ചെക്കുബുക്കും തോര്‍ത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
സിദ്ധിഖിന്റെ എടിഎമ്മില്‍ നിന്നു പണവും പ്രതികള്‍ അപഹരിച്ചു. കൊലപാതകം ചെയ്യാന്‍ പ്രതികളെ മറ്റാരെങ്കിലും സഹായിച്ചോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.