'നീതി ലഭിക്കും വരെ പോരാടും; ആവശ്യമായി വന്നാല്‍ രാഷ്ട്രപതിയെ കാണും': ഗുസ്തി താരങ്ങള്‍ക്ക് കര്‍ഷക നേതാക്കളുടെ ഉറപ്പ്

'നീതി ലഭിക്കും വരെ പോരാടും; ആവശ്യമായി വന്നാല്‍ രാഷ്ട്രപതിയെ കാണും':  ഗുസ്തി താരങ്ങള്‍ക്ക് കര്‍ഷക നേതാക്കളുടെ ഉറപ്പ്

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായി വന്നാല്‍ രാഷ്ട്രപതിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. മുസാഫര്‍ നഗറില്‍ ചേര്‍ന്ന ഖാപ് പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഞങ്ങള്‍ എല്ലവരും നിങ്ങളുടെ കൂടെയുണ്ട്. ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കും വരെ പോരാടും. വെള്ളിയാഴ്ച ഹരിയാനയില്‍ നടക്കുന്ന യോഗത്തില്‍ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുമെന്നും ടിക്കായത്ത് പറഞ്ഞു.

നേരത്തെ ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായി ഹരിദ്വാറില്‍ എത്തിയിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട് ഗുസ്തി താരങ്ങളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് അഞ്ച് ദിവസത്തെ സമയം നല്‍കിക്കൊണ്ടാണ് മെഡല്‍ ഗംഗയിലെറിയാനുള്ള തീരുമാനത്തില്‍ നിന്ന് അവസാന നിമിഷം താരങ്ങള്‍ പിന്‍വാങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു ഖാപ് പഞ്ചായത്ത് ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.