പരീക്ഷ എഴുതാത്ത എസ്.എഫ്.ഐ നേതാവ് മാര്‍ക്ക് ലിസ്റ്റ് വന്നപ്പോള്‍ ജയിച്ചു! വിവാദമായപ്പോള്‍ തിരുത്തി മഹാരാജാസ് കോളജ്

പരീക്ഷ എഴുതാത്ത   എസ്.എഫ്.ഐ  നേതാവ്  മാര്‍ക്ക് ലിസ്റ്റ് വന്നപ്പോള്‍ ജയിച്ചു! വിവാദമായപ്പോള്‍ തിരുത്തി മഹാരാജാസ് കോളജ്

കൊച്ചി: പരീക്ഷയെഴുതാത്ത എസ്.എഫ്.ഐ നേതാവ് ജയിച്ചതായുള്ള മാര്‍ക്ക് ലിസ്റ്റ് വിവാദമായപ്പോള്‍ തിരുത്തി മഹാരാജാസ് കോളജ്.

കോളജിലെ പിജി വിദ്യാര്‍ഥിയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആര്‍ഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാര്‍ക്ക് ലിസ്റ്റാണ് വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ കോളജ് അധികൃതര്‍ തിരുത്തിയത്.

എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയത്. മഹാരാജസ് കോളജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയില്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് വന്നത്.

2021 ലാണ് ആര്‍ഷോ കോളജില്‍ അഡ്മിഷന്‍ നേടിയത്. 2022 ഡിസംബറില്‍ നടന്ന പരീക്ഷയില്‍ ക്രിമിനല്‍ കേസില്‍ ജയിലിലായിരുന്ന ആര്‍ഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുമതി ഉണ്ടായിരുന്നില്ല.

അതേസമയം ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് സാങ്കേതിക പിഴവാണെന്നാണ് മഹാരാജസ് കോളജ് അധികൃതരുടെ വിശദീകരണം. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ കേന്ദ്രീകൃത സോഫ്റ്റ് വെയറില്‍ വന്ന പാളിച്ചയാണ് പ്രശ്‌ന കാരണമെന്നാണ് ് പ്രിന്‍സിപ്പല്‍ വി.എസ് ജോയി ചൂണ്ടിക്കാട്ടുന്നത്.

എന്തായാലും സംഭവം വിവാദമായതോടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജയിച്ചതായുള്ള രേഖയ്ക്ക് പിന്നില്‍ വഴിവിട്ട രാഷ്ട്രീയ പിന്തുണ ഉണ്ടെന്ന് കെ.എസ്.യു ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.