വിദ്യ മുമ്പും ജോലി നേടിയത് വ്യാജരേഖ ചമച്ച്; സ്ഥിരീകരിച്ച് കോളജ് മേധാവി: പുതിയ വിവാദത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

വിദ്യ മുമ്പും ജോലി നേടിയത് വ്യാജരേഖ ചമച്ച്; സ്ഥിരീകരിച്ച് കോളജ് മേധാവി: പുതിയ വിവാദത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: മഹാരാജാസ് കോളജ് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതയായ കെ.വിദ്യ കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ ജോലി നേടിയതും വ്യാജരേഖ ചമച്ചാണെന്ന് സ്ഥിരീകരണം. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയത്. ഇക്കാര്യം കരിന്തളം ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥിരീകരിച്ചു.

മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയായിരുന്നു കാസര്‍കോട് സ്വദേശി വിദ്യ. 2018 മുതല്‍ 2021 വരെ മഹാരാജാസ് കോളജില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി വ്യാജമായി നിര്‍മിച്ചെടുത്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ. കോളജിലെ താല്‍കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്.

സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളേജില്‍ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.