കേരളത്തിന് വീണ്ടും അവഗണന; രാജ്യത്ത് പുതുതായി അനുവദിച്ച 50 മെഡിക്കല്‍ കോളജുകളിൽ ഒന്നുപോലും കേരളത്തിനില്ല

കേരളത്തിന് വീണ്ടും അവഗണന; രാജ്യത്ത് പുതുതായി അനുവദിച്ച 50 മെഡിക്കല്‍ കോളജുകളിൽ ഒന്നുപോലും കേരളത്തിനില്ല

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളജുകൾ അനുവദിച്ചപ്പോൾ കേരളത്തിന് വീണ്ടും അവഗണന. തെലങ്കാനയിലും മഹാരാഷ്ട്രയിലും ആന്ധ്രയിലുമൊക്കെ വാരിക്കോരി കൊടുത്തപ്പോൾ കേരളത്തിന്‌ ഒരു മെഡിക്കൽ കോളജ് പോലും കേന്ദ്രം അനുവദിച്ചില്ല.

വയനാട്ടില്‍ മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. നേരത്തെ നഴ്‌സിങ് കോളജുകള്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിലും കേരളത്തെ കേന്ദ്രം അവഗണിച്ചിരുന്നു.

തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലും രാജസ്ഥാനിലും അഞ്ച് വീതവും മഹാരാഷ്ട്രയില്‍ നാലും അസമിലും ഗുജറാത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും മൂന്ന് വീതവും ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളില്‍ രണ്ട് വീതവും മധ്യപ്രദേശ്, നാഗാലാന്റ് യുപി എന്നിവിടങ്ങളിൽ ഓരോന്നുമാണ് മെഡിക്കൽ കോളജുകൾ അനുവദിച്ചിരിക്കുന്നത്.

ഇപ്പോള്‍ അനുവദിച്ച കോളജുകളില്‍ 30 സര്‍ക്കാര്‍ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ്. ഇവയില്‍ ട്രസ്റ്റുകള്‍ക്ക് അനുവദിച്ചതുമുണ്ട്. പട്ടിക ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.