തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ സൗത്ത് ബ്ലോക്ക് മേല്‍ക്കൂരയിലെ ചോര്‍ച്ച പരിഹരിക്കാന്‍ 26.20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സംസ്ഥാന ധനവകുപ്പ് ഭരണാനുമതി നല്‍കി. മന്ത്രിമാരുടെ ഓഫീസിന് പുറമേ വകുപ്പ് സെക്രട്ടറിമാരുടെ ഓഫീസും ഈ ബ്ലോക്കിലാണ്.
നിര്‍മ്മാണ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറാണ് എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. പൊതുഭരണ ഹൗസ് കീപ്പിംഗ് സെല്ലില്‍ നിന്നാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെയും ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെയും ഓഫീസ് സൗത്ത് ബ്ലോക്കിലാണ്.
സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കാന്‍ രണ്ടു കോടി 11 ലക്ഷം രൂപ അനുവദിച്ചിരുന്നു. അമേരിക്കന്‍, ക്യൂബന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി അടുത്ത 19നു മുഖ്യമന്ത്രി മടങ്ങിയെത്തുന്നതിനു മുന്‍പു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമമാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. മറ്റു ചില ബ്ലോക്കുകളിലും പല തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.