കൊവിഡ് വാക്സിന്‍ സ്വീകര്‍ത്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

കൊവിഡ് വാക്സിന്‍ സ്വീകര്‍ത്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ സ്വീകര്‍ത്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചോര്‍ന്ന ഡാറ്റയില്‍ നിരവധി രാഷ്ട്രീയക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സ്വകാര്യ വിവരങ്ങളും ഉള്‍പ്പെടുന്നു.

വാക്സിനേഷന്‍ എടുത്ത എല്ലാ ഇന്ത്യക്കാരുടെയും മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പറുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍, വോട്ടര്‍ ഐഡി, കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതിലൂടെ ഒരു വലിയ ലംഘനമാണ് ഉണ്ടായിട്ടുള്ളതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വക്താവ് സാകേത് ഗോഖലെ പ്രതികരിച്ചത്.

സാകേത് ഗോഖലെ ടെലിഗ്രാം ബോട്ട് ഉപയോഗിച്ച് കണ്ടെത്തിയ വിവിധ രാഷ്ട്രീയക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സ്വകാര്യ വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

കൊവിഡ്-19 വാക്സിനേഷന്‍ ഷോട്ടുകളിലേക്കുള്ള പ്രവേശനത്തിനായി ഉപയോക്താക്കള്‍ കോവിന്‍ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്ത വ്യക്തിഗത വിവരങ്ങള്‍ ഒരു ഓട്ടോമേറ്റഡ് ബോട്ട് വഴി ടെലിഗ്രാമില്‍ ലഭ്യമാണെന്നും സൗജന്യമായി ആക്സസ് ചെയ്യാമെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്ന് ആരോപണത്തിന് മറുപടി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.