ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ജയ്പൂരിൽ ഇറക്കിയ വിവാനം വീണ്ടും പറത്താൻ വിസമ്മതിച്ച് പൈലറ്റ്. ലണ്ടനിൽ നിന്ന് ഡൽഹിയിലേയ്‌ക്ക് വന്ന എയർ ഇന്ത്യാ വിമാനത്തിലായിരുന്നു സംഭവം. തന്റെ ജോലി സമയം കഴിഞ്ഞു എന്ന് പറഞ്ഞാണ് പൈലറ്റ് യാത്ര തുടരാൻ വിസമ്മതിച്ചത്.
ജയ്പുർ വിമാനത്താവളത്തിലാണ് സംഭവം. കാലാവസ്ഥ അനുകൂലമായി വിമാന യാത്ര തുടരാനുള്ള കമ്പനിയുടെ നിർദ്ദേശം ലഭിച്ച ശേഷം തനിക്ക് വിമാനം പറത്താൻ സാധിക്കില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. ജയ്പൂർ വിമാനത്താവളത്തിൽ എത്തി രണ്ട് മണിക്കൂറുകൾക്ക് ശേഷമായിരുന്നു പൈലറ്റ് യാത്ര പുനരാരംഭിക്കാൻ വിസമ്മതിച്ചത്.
വിമാനത്തിൽ 350 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. തുടർന്ന് യാത്രക്കാരിൽ കുറച്ചു പേരെ റോഡ് മാർഗ്ഗം ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. മൂന്ന് മണിക്കൂറിന് ശേഷം ബാക്കിയുള്ള യാത്രക്കാരെ പകരം ജീവനക്കാരെ നിയോഗിച്ച് അതേ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.