ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) മൂന്നാമത്തെ ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍ മൂന്ന് (ചന്ദ്രയാന്‍ 3) ജൂലൈ 13ന് വിക്ഷേപിക്കാന്‍ തീരുമാനമായതായി ഔദ്യോഗിക അറിയിപ്പ്.
നിലവില്‍ ചന്ദ്രയാന്‍ മൂന്ന് ബഹിരാകാശ പേടകം പൂര്‍ണമായും സംയോജിപ്പിച്ചിട്ടുണ്ടെന്ന് വിക്ഷേപണം പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് പറഞ്ഞു. ഞങ്ങള്‍ പരീക്ഷണം പൂര്‍ത്തിയാക്കി. 615 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ ലാന്‍ഡിങിലും കറങ്ങുന്നതിലും എന്‍ഡ്-ടു-എന്‍ഡ് കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള ചന്ദ്രയാന്‍ രണ്ടിന്റെ ഫോളോ-ഓണ്‍ ദൗത്യമാണ് ചന്ദ്രയാന്‍-3 എന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്.
ചന്ദ്രയാന്‍ രണ്ടിന് സമാനമായ ലാന്‍ഡറും റോവറും ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ മൂന്ന്. എന്നാല്‍ ഓര്‍ബിറ്റര്‍ ഉണ്ടാകില്ല. ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്‌സി എസ്എച്ച്എആറില്‍ നിന്ന് എല്‍വിഎം 3 ഇത് ലോഞ്ച് ചെയ്യും. 100 കിലോമീറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥം വരെ ലാന്‍ഡറിന്റെയും റോവറിന്റെയും കോണ്‍ഫിഗറേഷനും പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ വഹിക്കും.
ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ നിന്ന് ഭൂമിയുടെ സ്‌പെക്ട്രല്‍, പോളാരി മെട്രിക് അളവുകള്‍ പഠിക്കാന്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ സ്‌പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് (എസ്എച്ച്എപിഇ) പേലോഡ് ഉണ്ട്.
ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ ഏറ്റവും സുപ്രധാന മിഷനായി കാണുന്നതാണ് ചന്ദ്രയാന്‍ 3. ചന്ദ്രനിലേക്ക് ഇന്ത്യ അയക്കാന്‍ പോകുന്ന മൂന്നാമത്തെ ദൗത്യമാണിത്. നാല് വര്‍ഷം മുമ്പ് ചന്ദ്രയാന്‍ രണ്ട് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.