2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതിരായ പൊതു താല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതിരായ പൊതു താല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ആര്‍ബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി (പിഐഎല്‍) ഡല്‍ഹി ഹൈക്കോടതി ഇന്ന് തള്ളി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമെന്നോ, കള്ളപ്പണം വെളുപ്പിക്കല്‍, കൊള്ള ലാഭം, അഴിമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്നോ പറയാനാവില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.

2000 രൂപ കറന്‍സി നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്കിന് (ആര്‍ബിഐ) അധികാരമില്ലെന്നും കേന്ദ്രത്തിന് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും ഹര്‍ജിക്കാരനായ രജനീഷ് ഭാസ്‌കര്‍ ഗുപ്ത വാദിച്ചിരുന്നു.

ആര്‍ബിഐ ആക്ടിലെ സെക്ഷന്‍ 24 (രണ്ട്) പ്രകാരം ഏതെങ്കിലും മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യാതിരിക്കാനും നിര്‍ത്തലാക്കാനും ആര്‍ബിഐക്ക് സ്വതന്ത്ര അധികാരമില്ലെന്നും ഈ അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും ഹര്‍ജിക്കാരന്‍ തന്റെ ഹര്‍ജിയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.