തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് നാളെ തുടക്കമാകും.ഈ വര്‍ഷം ജൂലൈ അഞ്ചിന് തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നതോടെ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഓഗസ്റ്റ് 25 നാണ് കഴിഞ്ഞ വര്‍ഷം ക്ലാസുകള്‍ ആരംഭിച്ചത്.
ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കാം.
മൂന്ന് ഘട്ടങ്ങളിലായിട്ടാണ് അലോട്ട്മെന്റ് നടന്നത്. പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്മെന്റുകളും പൂര്‍ത്തിയാക്കി. സപ്ലിമെന്ററി അലോട്മെന്റും സ്‌കൂള്‍-കോമ്പിനേഷന്‍ മാറ്റങ്ങളും തുടര്‍ന്നുണ്ടാക്കും.
സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ ആരംഭിക്കുന്നതോടൊപ്പം താലൂക്ക് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ ലഭിക്കാത്തവരുടെ എണ്ണവും സീറ്റ് കുറവും പരിശോധിച്ച് ഉപരി പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അവസരം ഒരുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.