തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു. ജനുവരി 29, 30, 31 തിയതികളിലാകും ലോക കേരളസഭ നടക്കുക. ഉദ്ഘാടനം 29 ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കും.
29 ന് തിരുവനന്തപുരം നിശാഗന്ധിയിലെ ഉദ്ഘാടനത്തിന് ശേഷം 30, 31 തിയതികളില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരിക്കും സമ്മേളന പരിപാടികള്‍ നടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ അവസാനത്തെ ലോക കേരളസഭയാണ് ഇത്തവണത്തേത് എന്ന പ്രത്യേകത കൂടിയുണ്ട് സഭയ്ക്ക്.
ലോക കേരളസഭ കൂടുന്നതിലൂടെ പ്രവാസികള്‍ക്ക് എന്ത് ഗുണമാണുള്ളതെന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നത്. സംസ്ഥാന ബജറ്റ് സമ്മേളനം നടക്കുന്നതിനിടയില്‍ നിയമസഭയ്ക്ക് അവധി നല്‍കിയാണ് ലോക കേരളസഭയ്ക്കായി നിയമസഭ വിട്ട് നല്‍കുന്നത്. പത്ത് കോടിയോളം രൂപയാണ് സമ്മേളനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ലോക കേരളസഭയ്ക്കെതിരെ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷാംഗങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.